'റഹീമിന് ബി.ജെ.പിയിലേക്ക് വരാം', ചാണക കുഴിയിലേക്ക് ആരെങ്കിലും ചാടുമോ എന്റെ ഗോപാലകൃഷ്ണാ എന്ന് റഹീം

ഡി.വൈ.എഫ്.ഐ ദേശീയ പ്രസിഡന്റ് എ.എ റഹീമിനെ ബി.ജെ.പിയിലേക്ക് ക്ഷണിച്ച് ബി.ജെ.പി നേതാവ് ബി.ഗോപാലകൃഷ്ണന്‍. പാര്‍ട്ടിയിലേക്ക് കൂടുതല്‍ മുസ്ലീം, ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ടവര്‍ വരട്ടേയെന്നും, എ.എ റഹീം ബി.ജെ.പിയിലേക്ക് വന്നാല്‍ സ്വീകരിക്കും എന്നുമാണ് ഗോപാലകൃഷ്ണന്‍ പറഞ്ഞത്. മാതൃഭൂമി ചാനല്‍ ചര്‍ച്ചയിലായിരുന്നു ഗോപാലകൃഷ്ണന്‍ ഇക്കാര്യം പറഞ്ഞത്.

‘ഉത്തര്‍പ്രദേശില്‍ മാത്രമല്ല, ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥിയെന്ന നിലയിലേക്ക് മുസ്ലിംങ്ങള്‍ വരുന്നില്ല. പാര്‍ട്ടിയിലേക്ക് കൂടുതല്‍ മുസ്ലിം, ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ടവര്‍ വരട്ടേ. എ.എ. റഹീം ബി.ജെ.പിയിലേക്ക് വന്നോട്ടേ, സ്വീകരിക്കും. ഞാനുള്ള കാര്യം തുറന്ന് പറഞ്ഞതാണ്,’ എന്നാണ് ഗോപാലകൃഷ്ണന്‍ പറഞ്ഞിത്.

എന്നാല്‍ ചാണക കുഴിയിലേക്ക് ആരെങ്കിലും ചാടുമോ എന്റെ ഗോപാലകൃഷ്ണാ എന്നാണ് കൈകൂപ്പി ഇതിന് മറുപടിയായി എ.എ റഹീം പറഞ്ഞത്.

”ആരെയും ഞങ്ങള്‍ ക്ഷണിക്കുകയാണ്. മുസ്ലീങ്ങളെയും ക്ഷണിക്കുകയാണ്, റഹീമിനും വരാം, എന്നെല്ലാം പറയുമ്പോള്‍ ചാണക കുഴിയിലേക്ക് ആരെങ്കിലും ചാടുമോ എന്റെ ഗോപാലകൃഷ്ണാ. ആരും ചാടില്ല. വിവരമുള്ള ആരും ചാടില്ല.’, റഹീം പറഞ്ഞു.

ചാണക കുഴിയില്‍ നിങ്ങള്‍ ഇറങ്ങി കുളിക്കണം. എങ്കിലേ രാജ്യദ്രോഹത്തിന്റെ പാപം ശരീരത്തില്‍ നിന്ന് മാറൂ. അതിന് ചാണക കുഴിയില്‍ ചാടി കുളിച്ച് വരണമെന്നും, ചാണകം എന്നത് ശുദ്ധിയുടെ പര്യായമാണെന്നും ഗോപാലകൃഷ്ണന്‍ മറുപടി നല്‍കി. അത് വിറ്റ് പൈസയുണ്ടാക്കുന്നവരാണ് നിങ്ങള്‍.

അങ്ങനെയെങ്കില്‍ ഗോപാലകൃഷ്ണന്‍ ചാണക കുഴിയില്‍ ഇറങ്ങി കുളിച്ച് പോയി കിടന്ന് ഉറങ്ങൂവെന്നാണ് റഹീം പറഞ്ഞത്.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു