പെണ്‍കുട്ടികളുടെ വിവാഹ പ്രായം ഉയര്‍ത്തിയ നടപടി പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും തുല്യമായ അവകാശങ്ങളും സ്വാതന്ത്ര്യവും നല്‍കുമെന്ന് മലങ്കര മാര്‍ത്തോമ സഭ പരമാധ്യക്ഷന്‍ തിയഡോഷ്യസ് മാര്‍ത്തോമ മെത്രാപ്പോലീത്ത. വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുന്നവര്‍ പക്വതയോടെ ചുമതലകള്‍ ഏറ്റെടുക്കേണ്ടവരാണെന്ന് മെത്രാപ്പോലീത്ത പറഞ്ഞതായി മീഡിയാവണ്‍ റിപ്പോര്‍ട്ട് ചെയ്തു.
മനുഷ്യന്‍ വിദ്യാഭ്യാസത്തിലൂടെ ഉയര്‍ന്ന് വരേണ്ടതും അവരവര്‍ക്ക് ലഭിച്ചിട്ടുള്‌ല കഴിവിലൂടെജീവിതമാര്‍ഗങ്ങള്‍ കണ്ടെത്തേണ്ടതും ഒരു ആവശ്യമായി തീര്‍ന്നിരിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു. വിവാഹ പ്രായം 21 ആക്കി ഉയര്‍ത്തിയത് പുരുഷനും സ്ത്രീക്കും ഇതിനായുള്ള സ്വാതന്ത്ര്യവും സമയവും സാവകാശവും നല്‍കാന്‍ ഇടയാകും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതോടൊപ്പം കേരളത്തിന്റെ വികസനത്തിന് അവശ്യമായ പദ്ധതിയാണ് കെ റെയില്‍ എന്നും ഇത് സംബന്ധിച്ച് ആളുകളുടെ ആശങ്ക പരിഹരിക്കണമെന്നും മാര്‍ത്തോ സഭയുടെ പരമാധ്യക്ഷന്‍ ആവശ്യപ്പെട്ടു. തീരദേശ മേഖലയേയും പദ്ധതിയുടെ ഭാഗമാക്കണമെന്നും അദ്ദേഹംപറഞ്ഞു.