‘ചിന്തൻ ശിബിരത്തിൽ പങ്കെടുക്കാൻ കഴിയാത്തതിൽ ദുഃഖമുണ്ട്, കാര്യങ്ങൾ സോണിയാ ഗാന്ധിയെ അറിയിക്കും; മുല്ലപ്പള്ളി

ചിന്തൻ ശിബിരത്തിൽ പങ്കെടുക്കാൻ കഴിയാത്തതിൽ ദുഃഖമുണ്ടെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ. അത്യന്തം ഹൃദയവേദനയോടെയാണ് സമ്മേളനത്തിൽ പങ്കെടുക്കാതെ വിട്ടുനിന്നത്, എന്നാൽ ഇതുസംബന്ധിച്ച് തെറ്റായ വാർത്തകളാണ് മാധ്യമങ്ങളിൽ വരുന്നതെന്നും സത്യം അതല്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

“എന്ത് കാരണം കൊണ്ടാണ് പങ്കെടുക്കാത്തതെന്ന് മാധ്യമങ്ങളോട് പറയാൻ താത്പര്യമില്ല. കാര്യങ്ങൾ സോണിയാഗാന്ധിയോട് പറയും . ഞാൻ അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനാണ്. എൻ്റെ സത്യസന്ധത സോണിയ ഗാന്ധിക്ക് അറിയാം. അതോടൊപ്പം എന്റെ രാഷ്ട്രീയം സോണിയ ഗാന്ധിക്ക് അറിയാം. എൻ്റെ വീട്ടിൽ നടന്ന പരിപാടിയാണ്.വിട്ട് നിൽക്കേണ്ടി വന്നതിൽ ദുഃഖമുണ്ട്.” മുല്ലപ്പളളി വിശദീകരിച്ചു.

തനിക്ക് ആരോടും വൈരാഗ്യമില്ലെന്ന് പറഞ്ഞ മുല്ലപ്പള്ളി ആശയപരമായ വിയോജിപ്പുകൾ മാത്രമാണുള്ളരുതെന്നും കൂട്ടിച്ചേർത്തു. ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറാക്കാനുള്ള തീരുമാനത്തെയും മുല്ലപ്പള്ളി വിമർശിച്ചു.

ജനങ്ങളെ വെല്ലുവിളിച്ചുകൊണ്ട് അത്തരമൊരു കാര്യം ചെയ്തത് ശരിയായില്ല. അദ്ദേഹം കാറിൽ അപകടമുണ്ടാക്കിയതും അതുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രശ്നങ്ങളും അറിയാവുന്ന സർക്കാർ അയാൾക്ക് ഇത്തരമൊരു പദവി നൽകിയത് തെറ്റാണ്. നമ്മൾ ജീവിക്കുന്നത് ഒരു ജനാധിപത്യ സംവിധാനത്തിലാണ്. അതിൽ മാനിക്കേണ്ട ചില നടപടി ക്രമങ്ങളുണ്ട്. അത് മാനിക്കാതെ എല്ലാവരെയും വെല്ലുവിളിച്ചുകൊണ്ട് അദ്ദേഹത്തെ നിയമിക്കുകയെന്നാൽ അത് ശരിയല്ല.” മുല്ലപ്പള്ളി വിശദീകരിച്ചു

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം