'കാരണംകാണിക്കല്‍ നോട്ടീസ് നല്‍കും, ഉച്ചയോടെ പുറത്താക്കും; വി.സിമാര്‍ രാജി വെച്ചില്ലെങ്കില്‍ കടുത്ത നടപടിയെന്ന് രാജ്ഭവന്‍

സര്‍വകലാശാല വി.സിമാര്‍ക്ക് മുന്നറിയിപ്പുമായി രാജ്ഭവന്‍. രാജിവെച്ച് സ്വയം പുറത്തു പോയില്ലെങ്കില്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി പുറത്താക്കുമെന്നാണ് രാജ്ഭവന്റെ മുന്നറിയിപ്പ്. പകരം ചുമതലക്കാരുടെ പട്ടിക ഇന്ന് തന്നെ പുറത്തിറക്കാനാണ് നീക്കം.

ഇന്നു തന്നെ നടപടിയുണ്ടാകുമെന്നാണ് രാജ്ഭവന്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇന്ന് 11.30 ന് മുമ്പായി രാജിവെക്കാണമെന്നായിരുന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വി.സിമാര്‍ക്ക് നല്‍കിയ നിര്‍ദേശം. എന്നാല്‍ എല്ലാ വി.സിമാരും രാജി നല്‍കേണ്ടതില്ലെന്ന തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയാണ്. ഈ സാഹചര്യത്തിലാണ് രാജ്ഭവന്റെ അടിയന്തര മുന്നറിയിപ്പ്.

രാജിവെച്ചൊഴിഞ്ഞില്ലെങ്കില്‍ അതാത് വി.സിമാര്‍ക്ക് 12 മണിക്ക് രാജ്ഭവന്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും. അതിന് ശേഷം ഉച്ചയോടു കൂടി തന്നെ വി.സിമാരെ ടെര്‍മിനേറ്റ് ചെയ്ത്‌കൊണ്ട് ഉത്തരവ് പുറത്തിറക്കാനുള്ള നീക്കമാണ് ഗവര്‍ണര്‍ നടത്തുന്നത്.

രാജി ആവശ്യപ്പെട്ട വി.സിമാര്‍ക്ക് പകരം ചുമതല നല്‍കാനുള്ളവരുടെ പട്ടിക തയ്യാറാക്കി. ഇതിനായാണ് സര്‍വകലാശാലകളില്‍ നിന്നും പ്രൊഫസര്‍മാരുടെ പട്ടിക വാങ്ങിയത്. പത്ത് വര്‍ഷത്തെ പ്രവര്‍ത്തനപരിചയമുള്ള പത്ത് പ്രൊഫസര്‍മാരുടെ പട്ടികയാണ് വാങ്ങിയത്. ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മലിന് കേരള സര്‍വകലാശാലയുടെ ചുമതല നല്‍കിയേക്കും.

സംസ്ഥാനത്തെ ഒമ്പത് സര്‍വകലാശാല വി.സിമാരോട് ഗവര്‍ണര്‍ രാജിയാവശ്യപ്പെട്ടത്. ഇന്ന് രാവിലെ 11.30ന് മുമ്പ് ഒമ്പത് വി.സിമാരും രാജിവെക്കണമെന്നാണ് ആവശ്യം.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു