'സുകുമാര കുറുപ്പിനെ ഇതുവരെ പിടിക്കാനായില്ലല്ലോ, കക്കാന്‍ പഠിച്ചവര്‍ക്ക് നിക്കാനുമറിയാം'; എ.കെ.ജി സെന്റര്‍ ആക്രമണത്തില്‍ ഇ. പി ജയരാജന്‍

എകെജി സെന്റര്‍ ആക്രമണത്തില്‍ പ്രതിയെ പിടികൂടാന്‍ കഴിയാത്തതിനെ ന്യായീകരിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. സുകുമാരക്കുറുപ്പ് പോയിട്ട് എത്ര കാലമായി പിടിച്ചോ, സര്‍ക്കാരുകള്‍ മാറിമാറി വന്നിട്ടും സുകുമാരക്കുറുപ്പിനെ ഇതുവരെ പിടിക്കാനായില്ലല്ലോ. കക്കാന്‍ പഠിച്ചവര്‍ക്ക് നിക്കാനുമറിയാമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

സംഭവത്തില്‍ പ്രതികളെ കണ്ടെത്താന്‍ അന്വേഷണം നടക്കുകയാണ്. ബുദ്ധിയും സാങ്കേതിക വിദ്യയും ഉപയോഗിച്ചാണ് പോലീസ് അന്വേഷിക്കുന്നത്. രാഷ്ട്രീയ എതിരാളികളെ ആക്രമിച്ച് കീഴ്പ്പെടുത്തല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ശ്രമിച്ചിട്ടില്ല. ആശയപരമായാണ് പാര്‍ട്ടി എതിരാളികളോട് ഏറ്റുമുട്ടാറുള്ളത്. സുധാകരന് മറുപടിയില്ലെന്നും ഇപി ജയരാജന്‍ പറഞ്ഞു.

തന്നെ വെടിവെക്കാന്‍ ആളെ വിട്ട സുധാകരന്‍ അക്കാര്യം സമ്മതിച്ചിട്ടില്ല. തനിക്ക് ബോംബുമായി ഒരു പരിചയവുമില്ല. അത് നിര്‍മ്മിക്കാനോ എറിയാനോ അറിയില്ല. അതൊക്കെ കെ സുധാകരനോട് ചോദിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം ആര്‍ ശ്രീലഖയുടെ വെളിപ്പെടുത്തലിനെ കുറിച്ചും ജയരാജന്‍ പ്രതികരിച്ചു.

കോടതിയുടെ പരിഗണനയിലുള്ള വിഷയത്തില്‍ ഇപ്പോള്‍ ഇടപെട്ട് പ്രത്യേകമായി ഒന്നും പറയാന്‍ ആഗ്രഹിക്കുന്നില്ല.നിയമപരമായ കാര്യങ്ങള്‍ നിയമപരമായി പരിശോധിക്കും. സര്‍ക്കാര്‍ ചെയ്യേണ്ട കാര്യങ്ങള്‍ സര്‍ക്കാര്‍ പരിശോധിക്കുമെന്നും ജയരാജന്‍ പറഞ്ഞു. കോടതിയില്‍ നിന്ന് ശരിയായ നിലപാട് തന്നെയാണ് ഉണ്ടാകുക എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. സര്‍വീസില്‍ നിന്ന് വിരമിച്ചാല്‍ അവര്‍ സാധാരണ പൗരനാണ്. അപ്പോള്‍ അതനുസരിച്ചുള്ള നടപടിയേ സ്വീകരിക്കാനാകൂവെന്നും അദ്ദേഹം വ്യക്തമാക്കി.

Latest Stories

പാലക്കാട്ട് കോണ്‍ഗ്രസ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടലില്‍ റെയിഡ്; പുറത്ത് തമ്പടിച്ച് സിപിഎം ബിജെപി പ്രവര്‍ത്തകര്‍; വ്യാപക സംഘര്‍ഷം

ക്രിസ്റ്റ്യാനോ റൊണാൾഡോ, ഡേവിഡ് ബെക്കാം, സിനദീൻ സിദാൻ എന്നിവർ ഉപയോഗിച്ചിരുന്ന ഡ്രസ്സിംഗ് റൂം ലോക്കറുകൾ റയൽ മാഡ്രിഡ് 10,000 പൗണ്ടിന് ലേലത്തിൽ വെച്ചതായി റിപ്പോർട്ട്

"എന്റെ ചിന്നത്തമ്പി ദുല്‍ഖറിന്റെ ചിത്രം ലക്കി ഭാസ്‌കറും ഗംഭീരമായി പോകുന്നുവെന്നറിഞ്ഞു, സിനിമ കാണാത്തവരുണ്ടെങ്കില്‍ പോയി കാണണം' വൈറൽ ആയി സൂര്യയുടെ വാക്കുകൾ

സിനിമാ മാഫിയയുടെ ശക്തി: തന്നെ പുറത്താക്കിയ പ്രൊഡ്യൂസഴ്സ് അസോസിയേഷനെതിരെ സാന്ദ്ര തോമസിന്റെ വെളിപ്പെടുത്തലുകൾ

കേരളത്തെ ശ്രീലങ്കയാക്കാന്‍ ശ്രമം; കെ റെയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് വിഡി സതീശന്‍

എടിപി ഫൈനലിൽ നിന്ന് പിന്മാറി ജോക്കോവിച്ച്

തലയെടുപ്പും വണങ്ങലും വേണ്ട, സ്വകാര്യ ആവശ്യങ്ങള്‍ക്ക് ആനകളെ ഉപയോഗിക്കരുത്; ആനപ്രേമികള്‍ക്ക് തിരിച്ചടിയായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഓണം സ്വര്‍ണ്ണോത്സവം 2024: ബംബര്‍ പ്രൈസ് 100 പവന്‍ കൂപ്പണ്‍ നമ്പര്‍ 2045118; സ്വര്‍ണം വാങ്ങിയ ജ്വല്ലറിയിലെത്തി 15 ദിവസത്തിനുള്ളില്‍ സമ്മാനം നേടാം

ഫുട്ബോൾ കളിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത