'ടവ്വലില്‍ പൊതിഞ്ഞ പണം പിന്നീട് ബാഗിലാക്കി; കെ. സുരേന്ദ്രനും ജാനുവിനും എതിരെ  പ്രസീത

സുല്‍ത്താന്‍ ബത്തേരി തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ജെ.ആര്‍.പി സംസ്ഥാന അധ്യക്ഷ സി കെ ജാനുവിനും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനുമെതിരെ പുതിയ വെളിപ്പെടുത്തലുമായി ജെആര്‍പി സംസ്ഥാന ട്രഷറര്‍ പ്രസീത അഴീക്കോട്. ഹോട്ടല്‍ മുറിയില്‍ വെച്ച് കെ സുരേന്ദ്രന്‍ സി കെ ജാനുവിന് പണം നല്‍കുന്നത് താന്‍ നേരിട്ടു കണ്ടുവെന്നും അപ്പോള്‍ ടവ്വലില്‍ പൊതിഞ്ഞ നിലയിലായിരുന്നു പണമെന്നും പ്രസീത പറയുന്നു.

ക്രെംബ്രാഞ്ചിന് നല്‍കിയ മൊഴിയുടെ വിശദാംശങ്ങളാണ് പ്രസീത വെളിപ്പെടുത്തിയത്. ജാനുവിനെ കാണാനായി കെ സുരേന്ദ്രന്‍ ഹോട്ടല്‍ മുറിയിലെത്തി. ഈ സമയം റൂമില്‍ നിന്ന് ഞങ്ങള്‍ പാര്‍ട്ടി പ്രവര്‍ത്തകരെല്ലാം പുറത്തേക്കിറങ്ങി. സുരേന്ദ്രന്‍ തിരിച്ചുപോയതിന് ശേഷം ജാനു ഉപയോഗിച്ചിരുന്ന ടവ്വലില്‍ പണം പൊതിഞ്ഞതായി കാണാനായി. പിന്നീടത് ബാഗിലേക്ക് മാറ്റി.’ എന്നും പ്രസീത പറഞ്ഞു.

നേരത്തെ പണം നല്‍കുന്നത് കണ്ടില്ലെന്ന മൊഴിയാണ് പ്രസീത നല്‍കിയിരുന്നത്. ഇത് കെ സുരേന്ദ്രനെതിരായ അന്വേഷണത്തെ ബാധിച്ചിരുന്നു. കേസില്‍ കെ സുരേന്ദ്രന്‍, സി കെ ജാനു, ജാനുവിന്റെ അസിസ്റ്റ്ന്റ് വിനീത, പ്രശാന്ത് മലവയല്‍ എന്നിവരുടെ ഫോണുകള്‍ പ്രധാന തെളിവായിരുന്നു. ഇവരുടെ ഫോണുകള്‍ ഒരേ സമയം കേടായതില്‍ ദുരൂഹതയുണ്ടെന്നും പ്രസീത ആരോപിച്ചു.

നിലവില്‍ ഒന്നാം പ്രതി കെ സുരേന്ദ്രനും രണ്ടാം പ്രതി സി കെ ജാനുവുമാണ്. നിയമസഭ തെരഞ്ഞെടുപ്പില്‍ സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയാകാന്‍ സുരേന്ദ്രന്‍ സികെ ജാനുവിന് 35 ലക്ഷം രൂപ കോഴ നല്‍കിയെന്നാണ് കേസ്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം