'ദേശീയപാതയില്‍ മാത്രമല്ല, സംസ്ഥാനത്തെ റോഡുകളിലും കുഴികളാണ്'; ടോള്‍ പിരിക്കാന്‍ അനുവദിക്കരുതെന്ന് വി ഡി സതീശന്‍

ദേശീയപാതയില്‍ മാത്രമല്ല സംസ്ഥാനത്തെ റോഡുകളിലും കുഴികളാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കുഴികളടയ്ക്കാതെ ടോള്‍ പിരിവ് അനുവദിക്കരുത്. ഇക്കാര്യം എറണാകുളം, തൃശൂര്‍ ജില്ലകളിലെ കളക്ടര്‍മാരോട് ആവശ്യപ്പെടും. ടോള്‍ നികുതിയല്ല, സേവനത്തിന് നല്‍കുന്ന അധിക തുകയാണെന്നും അദ്ദേഹം പറഞ്ഞു.

റോഡുകളിലെ കുഴികള്‍ അടയ്ക്കുന്ന കാര്യത്തില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ഉത്തരവാദിത്വം കാണിക്കണം. ഗ്യാരന്റിയുള്ള റോഡുകളില്‍ കരാറുകാരനെ കൊണ്ട് കുഴിയടയ്പ്പിക്കേണ്ടതാണ്. നെടുമ്പാശ്ശേരി ദേശീയപാതയില്‍ കുഴിയില്‍ വീണ് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ച സംഭവം ദൗര്‍ഭാഗ്യകരമാണെന്നും വി ഡി സതീശന്‍ പറഞ്ഞു.

ഹോട്ടല്‍ ജീവനക്കാരനായ മാഞ്ഞാലി സ്വദേശി ഹാഷിമാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. കുഴിയില്‍ വീണ് തെറിച്ച ഹാഷിമിന്റെ ദേഹത്തുകൂടി മറ്റൊരു വാഹനം കയറി പോവുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് നാട്ടുകാരും രാഷ്ട്രീയ പാര്‍ട്ടികളും പ്രതിഷേധവുമായി രംഗത്തെത്തി. നിര്‍മ്മാണ കരാറുകാര്‍ക്കെതിരെ കേസെടുക്കണമെന്ന് അന്‍വര്‍ സാദത്ത് എം.എല്‍.എ ആവശ്യപ്പെട്ടു.

ദേശീയപാത അതോറിറ്റിയെ വിമര്‍ശിച്ച് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസും രംഗത്തെത്തി. റോഡിലെ കുഴികള്‍ അടയ്ക്കാന്‍ നടപടി സ്വീകരിക്കുന്നില്ല. ദേശീയപാത അതോറിറ്റി കരാറുകാരെ ഭയക്കുന്നു. ഏതു വകുപ്പിന്റെ റോഡായാലും ഏത് സര്‍ക്കാരിന്റെ റോഡായാലും അപകടമുണ്ടാവാന്‍ പാടില്ല. ദേശീയപാത അതോറിറ്റിയുടെ കീഴിലുള്ള റോഡില്‍ പൊതുമരാമത്ത് വകുപ്പിന് ഇടപെടാന്‍ സാധിക്കില്ല. റോഡ് പരിപാലനത്തില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്ക് എതിരെ മുഖം നോക്കാതെ നടപടിയെടുക്കണം. കേരളത്തിലെ കേന്ദ്രമന്ത്രി അതിനായി മുന്‍കൈ എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു