'പണവും സ്വാധീനവും ഉണ്ടെങ്കില്‍ എന്തും നേടാവുന്ന കാലം'; നീതി ലഭിക്കും വരെ പോരാടുമെന്ന് കന്യാസ്ത്രീകള്‍

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോയെ കുറ്റവിമുക്തനാക്കിയ കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍. വിധിക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചപ്പോഴാണ് ഇക്കാര്യം അറിയിച്ചത്. ഇങ്ങനെ ഒരു വിധി പ്രതീക്ഷിച്ചിരുന്നില്ല. കേസ് അട്ടിമറിക്കപ്പെട്ടതാണ് എന്ന് സിസ്റ്റര്‍ അനുപമ പറഞ്ഞു.

മൊഴികള്‍ അനുകൂലമായിരുന്നു. ഇങ്ങനെയൊരു വിധി പ്രതീക്ഷിച്ചിരുന്നില്ല. എന്താണ് സംഭവിച്ചത് എന്ന് മനസ്സിലാകുന്നില്ല. പണവും സ്വാധീനവുമാണ് കേസ് അട്ടിമറിക്കപ്പെടാന്‍ കാരണം. പണവും സ്വാധീനവും ഉണ്ടെങ്കില്‍ എന്തും നേടാനാകുന്ന കാലമാണ് ഇതെന്നും സിസ്റ്റര്‍ അനുപമ പ്രതികരിച്ചു.സിസ്റ്ററിന് നീതി കിട്ടും വരെ മുന്നോട്ടുപോകുമെന്നും കന്യസ്ത്രീകള്‍ പറഞ്ഞു. സഭയുടെ ഭാഗത്ത് നിന്ന പ്രതികാര നടപടികള്‍ ഉണ്ടായാല്‍ ഭയമില്ലെന്നും അവര്‍ പറഞ്ഞു. കേസില്‍ കൂടെ നിന്നവരോട് നന്ദിയുണ്ടെന്നും കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍ പറഞ്ഞു.

കന്യാസ്ത്രീകള്‍ക്കൊപ്പം നില്‍ക്കുന്നുവെന്ന് എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ സിസ്റ്റര്‍ ജെസ്മി പറഞ്ഞു. വേദനപ്പിക്കുന്ന വിധിയാണ് ഇതെന്ന് സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍ പ്രതികരിച്ചു. ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെവിട്ട വിധി അംഗീകരിക്കാനാവില്ലെന്ന്‌ മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ എസ്പി. ഹരിശങ്കര്‍. വിധിക്കെതിരെ അപ്പീല്‍ പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Latest Stories

ഭരണഘടനയുടെ 75-ാം വാർഷികാഘോഷനിറവിൽ രാജ്യം; സ്‌മാരക നാണയവും സ്റ്റാമ്പും പുറത്തിറക്കി, അവകാശങ്ങളുടെ കാവലാളാണ് ഭരണഘടനയെന്ന് രാഷ്ട്രപതി

ഷാജി കൈക്കൂലി ആവശ്യപ്പെട്ടതിന് ഒറ്റമൊഴിയില്ലെന്ന് സുപ്രീംകോടതി; പ്ലസ്ടു കോഴക്കേസിൽ സർക്കാരിനും ഇഡിക്കും തിരിച്ചടി

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി: ഗൗതം ഗംഭീര്‍ ഇന്ത്യയിലേക്ക് മടങ്ങി

ആ താരത്തിന് ഞങ്ങളെ ആവശ്യമില്ല, പക്ഷെ ഞങ്ങൾക്ക് അവനെ...; മത്സരശേഷം ജസ്പ്രീത് ബുംറ വാക്കുകൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

നാട്ടിക അപകടം; ലോറിയുടെ റജിസ്ട്രേഷന്‍ സസ്പെന്‍ഡ് ചെയ്തു, ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് മന്ത്രി ഗണേഷ് കുമാർ

സ്ലെഡ്ജിങ്ങിൽ വിരാട് കോഹ്‌ലി അവന്റെ അടുത്ത പോലും വരില്ല, അമ്മാതിരി സംസാരമാണ് ആ താരത്തിന്റേത് ; തുറന്നടിച്ച് ചേതേശ്വർ പൂജാര

'പുഷ്പ 2'വില്‍ പ്രതിസന്ധി? തമ്മിലടിച്ച് നിര്‍മ്മാതാവും സംഗീതസംവിധായകനും; രവി ശങ്കറിനെതിരെ ആരോപണങ്ങളുമായി ദേവി ശ്രീ പ്രസാദ്

സൂര്യവന്‍ശിയുടെ പ്രായം 13 അല്ല?; മെഗാ ലേലത്തിന് പിന്നാലെ താരത്തിന്‍റെ പിതാവ് രംഗത്ത്

ഷിയാസ് കരീം വിവാഹിതനായി

ആ ടീം ലേലത്തിൽ എടുക്കാത്തതിൽ ആ ഇന്ത്യൻ താരം സന്തോഷിക്കും, അവിടെ ചെന്നാൽ അവന് പണി കിട്ടുമായിരുന്നു; ആകാശ് ചോപ്ര പറഞ്ഞത് ഇങ്ങനെ