'സില്‍വര്‍ലൈന്‍ പ്രതിഷേധങ്ങള്‍ക്ക് പരിശീലനം'; തീവ്രവാദ ബന്ധം ആവര്‍ത്തിച്ച് സജി ചെറിയാന്‍

സില്‍വര്‍ ലൈന്‍ സമരത്തില്‍ തിവ്രവാദ സ്വഭാവമുള്ള സംഘടനകളുമെന്ന് ആവര്‍ത്തിച്ച് മന്ത്രി സജി ചെറിയാന്‍. തീവ്രവാദ സ്വഭാവമുള്ള സംഘടനകള്‍ പ്രതിഷേധത്തിന് പരിശീലനം നല്‍കുന്നു. കൊഴുവല്ലൂരില്‍ പൊലീസിനെ ആക്രമിക്കാന്‍ ആയുധങ്ങള്‍ കരുതി. ചെങ്ങന്നൂര്‍ കൊഴുവല്ലൂരില്‍ സില്‍വര്‍ലൈന്‍ വിശദീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി സജി ചെറിയാന്‍.

സംസ്ഥാനത്ത് നടക്കുന്ന കെ റെയില്‍ വിരുദ്ധ സമരങ്ങള്‍ക്ക് പിന്നില്‍ തീവ്രവാദ സംഘടനകളെന്ന് മന്ത്രി സജി ചെറിയാന്‍ മുമ്പ് ആരോപണമുന്നയിച്ചിരുന്നു. പണം ഇറക്കി ജനങ്ങളെ തെറ്റിധരിപ്പിച്ച് സര്‍ക്കാരിന് എതിരെ തിരിക്കാനാണ് ഈ ശക്തികളുടെ ശ്രമമെന്നും മന്ത്രി പറഞ്ഞിരുന്നു.

അതേസമയം, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സില്‍വര്‍ ലൈന്‍ സര്‍വേ പുനരാരഭിച്ചപ്പോള്‍ വലിയ പ്രതിഷേധമാണ് അരങ്ങേറുന്നത്. എറണാകുളം മാമലയിലും, കോട്ടയെ നട്ടാശ്ശേരിയിലും സില്‍വര്‍ ലൈന്‍ വിരുദ്ധ സമരം സംഘര്‍ഷാവസ്ഥയില്‍ എത്തിയതോടെ സര്‍വേ നടപടികള്‍ നിര്‍ത്തിവച്ചു.

സില്‍വര്‍ ലൈന്‍ പദ്ധതിക്ക് കേന്ദം അംഗീകാരം നല്‍കിയിട്ടില്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവും രംഗത്ത് വന്നു. ആയിരം കോടി രൂപയ്ക്കു മുകളിലുള്ള എല്ലാ പദ്ധതികള്‍ക്കും സാമ്പത്തികകാര്യ ക്യാബിനറ്റ് കമ്മിറ്റിയുടെ അംഗീകാരം വേണം. അടൂര്‍ പ്രകാശ് എം.പിയ്ക്ക് നല്‍കിയ മറുപടിയിലാണ് കേന്ദ്ര മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

Latest Stories

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ