'പൊലീസ് എന്ത് നോക്കി നില്‍ക്കുക ആയിരുന്നു, പരാതി നല്‍കിയിട്ടും നടപടി എടുത്തില്ല'; വിമര്‍ശനവുമായി ഷാനിന്റെ അമ്മ

കോട്ടയത്ത് യുവാവിനെ കൊന്ന് പൊലീസ് സ്റ്റേഷന് മുന്നില്‍ ഉപേക്ഷിച്ച സംഭവത്തില്‍ പൊലീസിനെതിരെ വിമര്‍ശനവുമായി ഷാന്‍ ബാബുവിന്റെ അമ്മ. മകനെ കാണാനില്ല എന്ന് ഇന്നലെ അര്‍ദ്ധരാത്രി തന്നെ പൊലീസിന് പരാതി നല്‍കിയിരുന്നു. എന്നാല്‍ പൊലീസ് നടപടി ഒന്നും സ്വീകരിച്ചില്ല എന്നും ഷാനിന്റെ അമ്മ പറഞ്ഞു.

ജോമോന്‍ ആണ് തന്റെ മകനെ കൂട്ടിക്കൊണ്ട് പോയത് എന്ന് അമ്മ പറഞ്ഞു. ഷാന്‍ ബാബുവിനെ ഓട്ടോയില്‍ കയറ്റിക്കൊണ്ട് പോവുകയായിരുന്നു. ഇക്കാര്യം പൊലീസിനെ അറിയിച്ചിരുന്നുവെന്നും അമ്മ പറഞ്ഞു. രാവിലെ മകനെ കണ്ടുപിടിക്കാമെന്നാണ് പൊലീസ് പറഞ്ഞത്. എന്നിട്ട് മകന്റെ ജഡമാണ് താന്‍ കണ്ടത് എന്ന് അവര്‍പറഞ്ഞു. ഇങ്ങനെയുള്ള കുറ്റവാളികളെ ഗവണ്‍മെന്റ് എന്തിനാണ് അഴിഞ്ഞാടാന്‍ വിടുന്നത് എന്നും ഷാനിന്റെ അമ്മ ചോദിച്ചു.

പൊലീസ് ഉണര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ തന്റെ മകന്‍ കൊല്ലപ്പെടില്ലായിരുന്നു എന്നും അമ്മ കുറ്റപ്പെടുത്തി. ഒരമ്മയല്ലേ ഞാന്‍? എന്നോടെന്തിന് ചെയ്തു? ഞങ്ങളാരോടും ഒരു ദ്രോഹവും ചെയ്തിട്ടില്ലല്ലോ. എന്റെ മോനെ തിരിച്ചുതരുവോ?’എന്ന് ചോദിച്ചു കൊണ്ട് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരയുകയായിരുന്നു ഷാനിന്റെ അമ്മ.

അതേ സമയം കോട്ടയത്ത് തന്റെ മോധാവിത്വം ഉറപ്പിക്കുന്നതിന് വേണ്ടിയാണ് ജോമോന്‍ ജോസ് കൊലപാതകം നടത്തിയത് എന്ന് കോട്ടയം എസ്.പി ഡി. ശില്‍പ പ്രതികരിച്ചു. ഷാന്‍ ബാബുവിനെ കൊല്ലാന്‍ ജോമോന് ഉദ്ദേശ്യം ഇല്ലായിരുന്നു. മര്‍ദ്ദിക്കുകയായിരുന്നു ലക്ഷ്യം എന്നും സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണ് എന്നും എസ്.പി അറിയിച്ചു.

ഇന്ന് പുലര്‍ച്ചെ മുന്ന് മണിയോടെയാണ് സംഭവം. വിമലഗിരി സ്വദേശി ഷാന്‍ ബാബുവാണ് മരിച്ചത്. കോട്ടയം സ്വദേശിയായ കെ.ടി ജോമോന്‍ ആണ് കൊല നടത്തിയത്. ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഗുണ്ടാ ലിസ്റ്റിലുള്ളയാളാണ് പ്രതിയായ കെ ടി ജോമോന്‍ എന്നാണ് വിവരം.

ഷാന്‍ ബാബുവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി സ്റ്റേഷന്‍ മുറ്റത്ത് എത്തിക്കുകയും പൊലീസുകാരോടെ ഇയാളെ ഞാന്‍ കൊലപ്പെടുത്തി എന്ന് പറഞ്ഞ ശേഷം ഓടി രക്ഷപ്പെടുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷാന്‍ ബാബുവിനെ പൊലീസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പിന്നാലെ കെ ടി ജോമോനെ നഗരത്തില്‍ നിന്നും തന്നെ പൊലീസ് പിടികൂടുകയും ചെയ്തു

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ