'മുഖ്യമന്ത്രിക്കു നേരെ ഇ.ഡി വരുമ്പോള്‍ ആഹാ, രാഹുല്‍ ഗാന്ധിക്ക് നേരെ വന്നാല്‍ ഓഹോ'; പ്രതിപക്ഷത്തെ പരിഹസിച്ച് കെ.കെ ശൈലജ

കേന്ദ്ര ഏജന്‍സികളോടുള്ള പ്രതിപക്ഷത്തിന്റെ നിലപാടിനെ പരിഹസിച്ച് മുന്‍മന്ത്രി കെ കെ ശൈലജ. ഇ ഡിയുടെ അന്വേഷണമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പ്രതിപക്ഷത്തിന് രണ്ട് നിലപാടാണുള്ളത്. ഇ ഡി മുഖ്യമന്ത്രിക്കെതിരെ ഇ ഡി വരുമ്പോള്‍ ആഹാ എന്നും രാഹുല്‍ഗാന്ധിക്കെതിരെ ഇ ഡി വരുമ്പോള്‍ ഓഹോ എന്നുമാണ് പ്രതിപക്ഷം പ്രതികരിക്കുന്നതെന്നും അവര്‍ പറഞ്ഞു.

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഒരു തെളിവും ഇല്ലാതെ ഏജന്‍സികള്‍ മടങ്ങിപ്പോയെന്നും രാഹുലിന്റെ കാര്യത്തില്‍ ഇ.ഡിക്കെതിരെ സമരം ചെയ്യുന്നവര്‍ ഇവിടെ ഇഡിയുടെ വക്താക്കളാകുന്നുവെന്നും ശൈലജ ആരോപിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി സതീശനേയും ശൈലജ വിമര്‍ശിച്ചു. സതീശന്‍ എത്രമാത്രം തരംതാഴാന്‍ കഴിയുന്നുവോ അത്രമാത്രം തരംതാഴുകയാണ്. തൃക്കാക്കര തിരഞ്ഞെടുപ്പ് ജയം കോണ്‍ഗ്രസിനെ അഹങ്കാരികളാക്കി മാറ്റിയിരിക്കുന്നുവെന്നും ശൈലജ പറഞ്ഞു.

അതേസമയം വിമാനത്തിലെ പ്രതിഷേധത്തില്‍ ഇ പി ജയരാജന്റെ നടപടിയെ ന്യായീകരിക്കുകയും ചെയ്തു. മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ വന്നാല്‍ കൈയും കെട്ടി നോക്കി നില്‍ക്കണോയെന്ന് കെ കെ ശൈലജ ചോദിച്ചു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിമാനത്തില്‍ ടിക്കറ്റെടുത്ത് കയറിയ കാര്യം സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചപ്പോള്‍ മുഖ്യമന്ത്രി അവരുടെ യാത്ര തടഞ്ഞിരുന്നില്ല എന്നും ശൈലജ ഓര്‍മ്മിപ്പിച്ചു. രാഹുല്‍ഗാന്ധിയുടെ ഓഫീസിലേക്ക് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഓടിക്കയറിയത് തെറ്റാണ്. അത് തങ്ങള്‍ നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്.

എം പി ഓഫീസ് ആക്രമണം ശരിയല്ലാത്തത് കൊണ്ടാണ് എസ്എഫ്‌ഐ നിലപാട് തള്ളിയത്. ഓഫീസ് ആക്രമണമെന്നത് യുഡിഎഫ് ശൈലിയാണ്. മാന്യതയുണ്ടെങ്കില്‍ വിമാനത്തിലെ പ്രതിഷേധത്തെ പ്രതിപക്ഷം തള്ളി പറയണമെന്നും കെ കെ ശൈലജ പറഞ്ഞു. മഹാത്മാ ഗാന്ധിയുടെ ഫോട്ടോ തള്ളിയിട്ട് പൊട്ടിച്ചിട്ട് എസ്എഫ്‌ഐയുടെ പേര് പറഞ്ഞുവെന്നും കെ.കെ ഷൈലജ ആരോപിച്ചു.

Latest Stories

IPL 2025: മര്യാദക്ക് കളിക്കാൻ അവന്മാർ സമ്മതിക്കുന്നില്ല, ഒരു പണി കഴിഞ്ഞ് ഞാൻ വന്നതേയുള്ളു: ഹാർദിക്‌ പാണ്ട്യ

'ഒരു മര്യാദയൊക്കെ വേണ്ടേ ലാലേട്ടാ, 'പ്രജ'യിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ തഗ് ഡയലോഗുകൾ അടിച്ചപ്പോൾ ഇവിടെ ആരും മാപ്പ് ആവശ്യപ്പെട്ടിട്ടില്ല'; സ്വയം പണയം വെച്ച സേവകനായി മോഹൻലാൽ മാറിയതിൽ അതിശയമില്ലെന്ന് അബിൻ വർക്കി

ഹോണടിച്ചത് ഇഷ്ടപ്പെട്ടില്ല; കൊച്ചിയിലേക്ക് വന്ന പ്രിയങ്കയുടെ വാഹനവ്യൂഹത്തെ കാര്‍ വിലങ്ങനെ ഇട്ട് യുട്യൂബര്‍ തടഞ്ഞു; ലക്ഷങ്ങള്‍ ഫോളേവേഴ്സുള്ളയാളെന്ന് പൊലീസിനോട് ഭീഷണി

'മ്യാൻമർ ഭൂകമ്പത്തിന്റെ ആഘാതം 334 ആറ്റം ബോംബുകൾക്ക് തുല്യം'! ആശയവിനിമയം തകരാറിലായതിനാൽ പുറംലോകത്തിന് ദുരന്തത്തിന്റെ വ്യാപ്തി അറിയാനാകുന്നില്ല

ഇനി ഞാനായിട്ട് എന്തിനാ; മോഹന്‍ലാലിന്റെ ഖേദം പങ്കുവച്ച് പൃഥ്വിരാജ്

IPL 2025: ഒരു നായകന് വേണ്ടത് ആ കഴിവാണ്, അത് അവനുണ്ട്: രാഹുൽ ദ്രാവിഡ്

IPL 2025: അയാൾ ഇന്ന് നിലവിൽ ഒരു താരമല്ല, വെറും ബ്രാൻഡ് ആയിട്ട് വന്നിട്ട് എന്തൊക്കെയോ ചെയ്തിട്ട് പോകുന്നു; സൂപ്പർതാരത്തിനെതിരെ സഞ്ജയ് മഞ്ജരേക്കർ

'ടെസ്‌ല കത്തിക്കൂ, ജനാധിപത്യത്തെ സംരക്ഷിക്കൂ'; മസ്‌കിനെതിരെ അമേരിക്കയിലുടനീളം പ്രതിഷേധം

ഒന്നിനോടും വിദ്വേഷം പുലര്‍ത്തുന്നില്ല, വിവാദ രംഗങ്ങള്‍ നീക്കും, സിനിമ റീ എഡിറ്റ് ചെയ്യും; ഖേദം പ്രകടിപ്പിച്ച് മോഹന്‍ലാല്‍

IPL 2025: നിനക്കൊക്കെ കളിക്കാൻ അറിയില്ലെങ്കിൽ ഇറങ്ങി പൊക്കോണം എന്റെ ടീമിൽ നിന്ന്; ബാറ്റർമാരോട് പൊട്ടിത്തെറിച്ച് നെഹ്റ