പാലക്കാട് 4 കോൺഗ്രസ് പ്രവർത്തകരെ വെട്ടിപ്പരിക്കേൽപ്പിച്ചു

പാലക്കാട് നാല് കോൺഗ്രസ് പ്രവർത്തകർക്ക് വെട്ടേറ്റു. കോൺഗ്രസ് പ്രവർത്തകരായ റെനിൽ (40), വിനീഷ് (43), സുഹൃത്തുക്കളായ അമൽ (25), സുജിത്ത് (33) എന്നിവർക്കാർക്കാണ് വെട്ടേറ്റത്. ഇന്ന് രാവിലെ 10.30 മണിയോടെ കണ്ണാടിയിലാണ് സംഭവം.അഞ്ചംഗ സംഘമാണ് ആക്രമണം നടത്തിയത്.

Read more

സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.പരുക്കേറ്റ നാല് പേരെയും പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പരിക്കേറ്റ വിനീഷും, റെനിലും കോൺഗ്രസ് മുൻ പഞ്ചയത്തംഗങ്ങളാണ്. ആക്രമണം നടത്തിയവരെ തിരിച്ചറിഞ്ഞതായും ഇവർ ഓടി രക്ഷപ്പെട്ടെന്നും പൊലീസ് പറയുന്നു.