പത്തനംതിട്ടയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ 40 പേര്‍ക്കെതിരെ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തു.
പത്തനംതിട്ട ഇലവുംതിട്ട സ്വദേശിനിയുടെ പരാതിയിലാണ് നടപടി. 18 കാരിയായ പെണ്‍കുട്ടി ശിശുക്ഷേമ സമിതിയോടാണ് പീഡനവിവരം വെളിപ്പെടുത്തിയത്. ഇതേ തുടര്‍ന്നാണ് ഇലവുംതിട്ട പൊലീസ് 40 പേര്‍ക്കെതിരെ കേസെടുത്തത്.
13 വയസ് മുതലാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായിരുന്നത്. തുടര്‍ന്ന് അഞ്ച് വര്‍ഷത്തിനിടെ 60ലേറെ പേര്‍ പീഡിപ്പിച്ചതായാണ് പരാതി. ശിശുക്ഷേമ സമിതിയുടെ ഇടപെടലിനെ തുടര്‍ന്ന് പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ പത്തനംതിട്ട പൊലീസും കേസെടുത്തിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തില്‍ 62 പ്രതികളുണ്ടെന്നാണ് പൊലീസ് നല്‍കുന്ന സൂചന.
കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും പൊലീസ് പറയുന്നു. ഇത്രയേറെ പ്രതികള്‍ ഒരു പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നത് അപൂര്‍വമായ കേസാണെന്ന് പൊലീസ് പറയുന്നു. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതികളെ ഉടന്‍ കസ്റ്റഡിയിലെടുക്കുമെന്നും പൊലീസ് വ്യക്തമാക്കി.