തദ്ദേശ തിരഞ്ഞെടുപ്പ് രണ്ടാംഘട്ടം: ആദ്യ മണിക്കൂറുകള്‍ മികച്ച പോളിംഗ്, ചിലയിടങ്ങളിൽ വോട്ടിംഗ് മെഷീൻ തകരാറിലായി  

തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടം നടക്കുന്ന അഞ്ച് ജില്ലകളില്‍ ആദ്യമണിക്കൂറുകളില്‍ മികച്ച പോളിംഗ്. 8.04 ശതമാനം പോളിംഗാണ് ഇതുവരെ രേഖപ്പെടുത്തിയത്. വയനാട്ടില്‍ 8.75, പാലക്കാട് 8.09, തൃശൂരില്‍ 8.35, എറണാകുളം 8.32, കോട്ടയത്ത് 8.91 വോട്ടുകളാണ് ഇതുവരെ പോള്‍ ചെയ്തത്.

അതേസമയം രണ്ടാംഘട്ട വോട്ടിംഗിനിടെ പലയിടത്തും മെഷീൻ തകരാറിലായി വോട്ടിംഗ് തടസപ്പെട്ടു.  കൊച്ചി കോർപ്പറേഷൻ 35-ാം ഡിവിഷൻ കാംപ്യൻ സ്കൂളിലെ ബൂത്തിൽ  വോട്ടെടുപ്പ് ഇത് മൂലം വെെകിയാണ് ആരംഭിച്ചത്.

തൃശൂർ പാണഞ്ചേരിയിലെ ഒമ്പതാം വാർഡിൽ ഒന്നാം ബൂത്തിലെ വോട്ടിംഗ് യന്ത്രത്തിന് തകരാറ് മൂലം പോളിംഗ് തടസപ്പെട്ടു. എള൦കുള൦ ഡിവിഷനിലെ ബൂത്തിൽ മോക് പോളി൦ഗ് തടസ്സപ്പെട്ടു. നാലാം നമ്പർ പോളി൦ഗ് ബൂത്തിലാണ് പ്രശ്ന൦. യന്ത്രം മാറ്റിവെച്ച് പുതിയ യന്ത്രത്തിൽ മോക്ക് പോളി൦ഗ് ആരംഭിച്ചു. പാലക്കാട് സെന്റ് സെബാസ്റ്റ്യൻ എസ്ബി സ്കൂളിലെ വോട്ടിംഗ് മെഷീൻ തകരാറു മൂലം തടസപ്പെട്ടു.

കോവിഡ് പശ്ചാത്തലത്തില്‍ കര്‍ശന സുരക്ഷായോടെയാണ് വോട്ടെടുപ്പ് നടക്കുന്നത്. പോളിംഗ് സ്റ്റേഷനുകളില്‍ സാനിറ്റൈസര്‍ അടക്കമുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. രണ്ടാം ഘട്ട തിരഞ്ഞെടുപ്പില്‍ കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലെ വോട്ടര്‍മാരാണ് വിധിയെഴുതുന്നത്.