പുതുപ്പള്ളിയില്‍ 48 മണിക്കൂര്‍ നിരോധനാജ്ഞ, റാലികള്‍ക്കും പ്രകടനങ്ങള്‍ക്കും വിലക്ക്

പുതുപ്പള്ളി മണ്ഡലത്തില്‍ 48 മണിക്കൂര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്ന് വൈകിട്ട് ആറ് മുതല്‍ സെപ്റ്റംബര്‍ അഞ്ചിന് വൈകിട്ട് ആറ് വരെയാണ് നിരോധനാജ്ഞ. ആളുകള്‍ ഒത്തുകൂടുന്നതും റാലികളും പ്രകടനങ്ങളും പൊതുസമ്മേളനങ്ങളും നടത്തുന്നതിനും വിലക്കുണ്ട്. അഞ്ചാം തിയതിയാണ് വോട്ടെടുപ്പ്.

അതേസമയം, പുതുപ്പള്ളി മണ്ഡലത്തിലെ പരസ്യപ്രചാരണം അവസാനിച്ചു. അവസാന റൗണ്ടില്‍ പരമാവധി സ്ഥാനാര്‍ത്ഥികളെ നേരില്‍ കണ്ട്   സ്ഥാനാര്‍ത്ഥികള്‍ വോട്ട് ഉറപ്പിച്ചു. പാമ്പാടിയിലെ കൊട്ടിക്കലാശത്തിനായി മൂന്ന് മുന്നണികളുടെയും പ്രവര്‍ത്തകര്‍ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ എത്തിച്ചേര്‍ന്നിരുന്നു. കൊട്ടിക്കലാശത്തെ ശക്തി പ്രകടനമാക്കി മാറ്റുന്ന മുന്നണികളെയാണ് പാമ്പാടിയില്‍ കാണാനായത്.

യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന് വേണ്ടി വോട്ട് അഭ്യര്‍ത്ഥിക്കാന്‍ വിഡി സതീശനും ശശി തരൂരും ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ മണ്ഡലത്തില്‍ സജീവമായിരുന്നു. ചാണ്ടി ഉമ്മന്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്. ഭരണ വിരുദ്ധ വികാരം വോട്ടാകുമെന്ന വിശ്വാസത്തിലാണ് യുഡിഎഫ് പ്രവര്‍ത്തകര്‍. മണ്ഡലത്തിന് പുറത്തുള്ള നേതാക്കള്‍ ഇന്ന് അഞ്ച് മണിയോടെ പുതിപ്പള്ളി വിടും. നാളെ നിശബ്ദ പ്രചരണമാണ്.

പരസ്യ പ്രചാരണത്തിന്റെ അവസാന ദിവസമായ ഇന്ന് മുഴുവന്‍ സമയ റോഡ് ഷോയിലായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി തോമസ്. വാകത്താനത്ത് നിന്ന് ആരംഭിച്ച റോഡ് ഷോ എട്ട് പഞ്ചായത്തുകള്‍ പിന്നിട്ട് നാല് മണിയോടെ കൊട്ടിക്കലാശം നടക്കുന്ന പാമ്പാടിയില്‍ എത്തിച്ചേര്‍ന്നു. മന്ത്രിമാര്‍ ഉള്‍പ്പെടെ പ്രമുഖ നേതാക്കളാണ് ജെയ്ക്കിന്റെ പ്രചരണാര്‍ത്ഥം മണ്ഡലത്തിലെത്തിയത്. മണ്ഡലത്തില്‍ ജെയ്ക്കിന് അനുകൂലമായ സാഹചര്യമാണെന്ന് മന്ത്രി വിഎന്‍ വാസവന്‍ പ്രതികരിച്ചു.

എന്‍ഡിഎ സ്ഥാനാര്‍ത്ഥി ലിജിന്‍ ലാലും പ്രചാരണത്തില്‍ സജീവമായിരുന്നു. എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികള്‍ക്ക് നേടാനാവാത്ത വികസന പ്രവര്‍ത്തനങ്ങള്‍ മണ്ഡലത്തില്‍ സാധ്യമാക്കുമെന്ന പ്രഖ്യാപനത്തോടെയാണ് എന്‍ഡിഎ പ്രചാരണം കൊഴുപ്പിച്ചത്.

 നാളെ മണ്ഡലത്തില്‍ നിശബ്ദ പ്രചരണം നടക്കും. ചൊവ്വാഴ്ച രാവില ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. വോട്ടെടുപ്പ് നടക്കുന്ന അഞ്ചിന് മണ്ഡലത്തില്‍ പൊതു അവധിയാണ്. ഉപതിരഞ്ഞെടുപ്പില്‍ മൂന്ന് സ്വതന്ത്രര്‍ ഉള്‍പ്പെടെ ഏഴ് സ്ഥാനാര്‍ത്ഥികളാണുള്ളത്. ഈ മാസം 8നാണ് ഫലപ്രഖ്യാപനം.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം