തിരിവനന്തപുരത്ത് നാലാം ക്ലാസ് വിദ്യാർത്ഥിനി സ്കൂൾ ബസ് കയറി മരിച്ചു. മടവൂർ ഗവണ്മെന്റ് എൽ പി സ്കൂളിലെ കൃഷ്‌ണേന്ദു ആണ് മരിച്ചത്. കുട്ടിയെ വീട്ടിൽ ഇറക്കി ബസ് മുന്നോട്ട് എടുക്കുമ്പോൾ പിന് ചക്രമാണ് കുട്ടിയുടെ ദേഹത്ത് കയറി ഇറങ്ങിയത്.
വീടിനടുത്തെ ഇടവഴിയിൽ ബസ് ഇറങ്ങി കുട്ടി നടക്കുന്നതിനിടയിലാണ് അപകടം സംഭവിക്കുന്നത്. മുൻ ഭാഗത്ത് കൂടി ബസിനെ മറികടക്കുമ്പോൾ കുട്ടി കാൽ വഴുതി വീഴുകയായിരുന്നു.
Read more
ഉടൻ തന്നെ കുട്ടിയെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടി മരിച്ചിരുന്നു.