ദുരിതബാധിതക്യാമ്പുകളില്‍നിന്ന് വാടക വീടുകളിലേക്ക് മാറുന്ന കുടുംബത്തിന് മാസം 6000 രൂപ; അടിയന്തര ധനസഹായമായി 10000 രൂപ; ധനസഹായങ്ങളുമായി സര്‍ക്കാര്‍

വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരിതബാധിതക്യാമ്പുകളില്‍നിന്ന് വാടക വീടുകളിലേക്ക് മാറുന്ന കുടുംബത്തിന് മാസം 6000 രൂപവരെ വാടക അനുവദിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍. ബന്ധുവീടുകളിലേക്കു മാറുന്ന കുടുംബങ്ങള്‍ക്കും ഇതേ തുക നല്‍കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നാണ് തുക ലഭ്യമാക്കുക.

സര്‍ക്കാര്‍ ഉടമസ്ഥതയിലോ പൊതു ഉടമസ്ഥതയിലോ സ്വകാര്യ വ്യക്തികള്‍ സൗജന്യമായോ വിട്ടുനല്‍കുന്ന ഇടങ്ങളിലേക്ക് മാറുന്നവര്‍ക്കും മുഴുവനായി സ്പോണ്‍സര്‍ഷിപ്പ് വഴി താമസസൗകര്യം ഒരുക്കുന്ന കെട്ടിടങ്ങളിലേക്ക് മാറുന്നവര്‍ക്കും ഈ സഹായം ഉണ്ടാകില്ല. ഭാഗികമായി സ്പോണ്‍സര്‍ഷിപ്പ് നല്‍കുന്ന സംഭവങ്ങളില്‍ ശേഷിക്കുന്ന തുക (പരമാവധി 6000 വരെ) മാസവാടകയായി നല്‍കും.

ദുരിത ബാധിതരായ എല്ലാ കുടുംബങ്ങള്‍ക്കും അടിയന്തര ധനസഹായമായി 10000 രൂപ അനുവദിക്കാന്‍ നേരത്തെ ഉത്തരവായിരുന്നു. ജീവനോപാധി നഷ്ടപ്പെട്ട കുടുംബത്തിലെ പ്രായപൂര്‍ത്തിയായ രണ്ടു പേര്‍ക്ക് ദിവസം 300 രൂപ വീതവും കിടപ്പുരോഗികളോ ആശുപത്രിയില്‍ ദീര്‍ഘനാള്‍ ചികിത്സയില്‍ കഴിയുന്ന രോഗികളോ ഉള്ള കുടുംബങ്ങളില്‍ മൂന്നു പേര്‍ക്കും ദിവസം 300 രൂപ വീതം 30 ദിവസത്തേക്ക് നല്‍കാനും തീരുമാനിച്ചിരുന്നു.

Latest Stories

അമ്പടാ കേമാ..., വിരമിക്കല്‍ പ്രഖ്യാപനത്തിലെ അശ്വിന്‍ ബ്രില്ലിയന്‍സ്!

അന എഴുന്നള്ളിപ്പിലെ മാർഗ്ഗരേഖക്ക് സ്റ്റേ; ഹൈക്കോടതി ഉത്തരവ് പ്രയോഗികികമാണെന്ന് തോന്നുന്നില്ലെന്ന് സുപ്രീംകോടതി

"ഞാൻ അതിനെക്കുറിച്ച് സംസാരിക്കാൻ ആഗ്രഹിക്കുന്നു" രശ്മിക മന്ദാനയുമായുള്ള ഡേറ്റിംഗ് വാർത്തകളെ കുറിച്ച് തുറന്ന് പറഞ്ഞ് വിജയ് ദേവരകൊണ്ട

'ടോപ്പ് ഗണ്ണിൽ നിന്ന് യഥാർത്ഥ ജീവിതത്തിലേക്ക്; ടോം ക്രൂസിന്റെ സൈനിക ജീവിതം

ധോണി ആർക്കും ഒരു സൂചന പോലും നൽകാതെയാണ് ആ പ്രവർത്തി ചെയ്തത്, അത് എന്നെ ഞെട്ടിച്ചു: രവി ശാസ്ത്രി

ഉഗാണ്ടയിൽ പടർന്ന് പിടിച്ച് 'ഡിങ്ക ഡിങ്ക രോഗം; ശരീരം വിറച്ച് നൃത്തം ചെയ്യുന്ന അവസ്ഥ, ഉറവിടം കണ്ടെത്താനാകാത്തത് ആശങ്ക

ഒരാഴ്ചയ്ക്കിടെ രണ്ടാം തവണ ചിത്രം ഓൺലൈനിൽ; പൈറസിക്കെതിരെയുള്ള പോരാട്ടത്തിൽ 'സൂക്ഷമദർശിനി' ടീം

'ഗർഭിണിയായ ഭാര്യയെ കൊന്ന് ആസിഡിലിട്ട് നശിപ്പിക്കാൻ ശ്രമം, നിർണായകമായത് സെർച്ച് ഹിസ്റ്ററി'; 20കാരന് തടവ് ശിക്ഷ വിധിച്ച് കോടതി

അവനാണ് എന്റെ പുതിയ ആയുധം, ചെക്കൻ ചുമ്മാ തീയാണ്: രോഹിത് ശർമ്മ

അമിത് ഷായുടെ വിവാദ അംബേദ്കർ പരാമർശം; പ്രിയങ്കയുടേയും രാഹുലിന്റേയും നേതൃത്വത്തിൽ പ്രതിഷേധ മാർച്ച്