63ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം; വയനാടിന്റെ നൊമ്പരം പേറി വേദികള്‍

63ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ മൂന്നാം ദിവസം കണ്ണൂരും തൃശൂരും കോഴിക്കോടും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. പോയിന്റ് നിലയില്‍ കണ്ണൂരും കോഴിക്കോടും തൃശൂരും തമ്മിലാണ് കടുത്ത മത്സരം തുടരുന്നത്. മിമിക്രി, മോണോ ആക്ട്, മൂകാഭിനയം ഉള്‍പ്പെടെയുള്ള ഇനങ്ങളാണ് ഇന്ന് വേദികളില്‍ അരങ്ങേറുന്നത്.

കലോത്സവത്തിന് കാണികളുടെ വലിയ പങ്കാളിത്തമുണ്ട് വേദികളില്‍. നിലവില്‍ കണ്ണൂരിന് 479 പോയിന്റും തൃശൂരിന് 476 പോയിന്റും കോഴിക്കോടിന് 474 പോയിന്റുമാണ്. മൂന്നാം ദിനം മത്സരങ്ങള്‍ ആരംഭിച്ചതിന് പിന്നാലെ സ്വര്‍ണ്ണക്കപ്പിനായുള്ള പോരാട്ടം കൂടുതല്‍ കടുക്കുകയാണ്.

മൂന്നാം ദിനം രാവിലെ മുതല്‍ കാണികളുടെ വലിയ തിരക്ക് കലോത്സവ വേദികളില്‍ അനുഭവപ്പെടുന്നുണ്ട്. മൂകാഭിനയ വേദിയില്‍ വയനാടിന്റെ ദുഖവും അതിജീവനവുമായിരുന്നു നിറഞ്ഞുനിന്നത്. സംഘാടനത്തില്‍ കാര്യമായ പരാതികളില്ലാതെയാണ് തിരുവനന്തപുരത്ത് സംസ്ഥാന സ്‌കൂള്‍ കലോത്സവം പുരോഗമിക്കുന്നത്.