രാജ്യത്തെ ആദ്യ വാട്ടര്‍ മെട്രോ ഇരുകൈയും നീട്ടി സ്വീകരിച്ച് ജനങ്ങള്‍. ആദ്യ ദിവസം മെട്രോയില്‍ 6,559 പേരാണ് യാത്രക്കാരായി എത്തിയത്. വലിയ രീതിയിലുള്ള ടിക്കറ്റ് വരുമാനവും ഇതുവഴി ലഭിച്ചു. കൊച്ചി ജലമെട്രോയെ ജനങ്ങള്‍ ഇരു കൈയും നീട്ടി സ്വീകരിച്ചു.
വിദേശികള്‍ ഉള്‍പ്പെടെ ആദ്യ ദിനത്തില്‍ ജലമെട്രോയില്‍ യാത്ര ചെയ്തതത് 6,559 പേര്‍. വന്‍ തിരക്ക് കാരണം പലര്‍ക്കും യാത്ര ചെയ്യാനാകാതെ തിരിച്ച് പോകേണ്ടി വന്നു.
എന്നാല്‍ ടിക്കറ്റ് വില്‍പ്പന വഴി എത്ര വരുമാനം ലഭിച്ചുവെന്ന് കെ.എം.ആര്‍.എല്‍ പ്രസിദ്ധപ്പെടുത്തിയിട്ടില്ല. വരും ദിവസങ്ങളില്‍ ഈ വിവരം പുറത്തുവിടുമെന്നാണ് കെ എം ആര്‍ എല്‍ അധികൃതര്‍ വ്യക്തമാക്കുന്നത്. രാത്രി 8 മണിയോടെ ബോട്ട് സര്‍വ്വീസ് അവസാനിച്ചപ്പോഴും ആദ്യ യാത്രയുടെ ഭാഗമായതിന്റെ ആവേശത്തിലായിരുന്നു മുഴുവന്‍ യാത്രക്കാരും.
എറണാകുളം ജില്ലയ്ക്ക് പുറത്തു നിന്നുള്ളവരും ആദ്യ ദിനത്തില്‍ കൊച്ചി വാട്ടര്‍ മെട്രോയില്‍ യാത്ര ചെയ്യാനായി എത്തിയിരുന്നു. ടെര്‍മിനലില്‍ നിന്ന് സ്മാര്‍ട്ട് കാര്‍ഡുകള്‍ വിതരണം ചെയ്ത് തുടങ്ങി. കൂടുതല്‍ പേരിലേക്ക് സ്മാര്‍ട്ട് കാര്‍ഡുകള്‍ എത്തുന്നതോടെ ടിക്കറ്റിനായുള്ള ക്യൂ കുറയുമെന്ന പ്രതീക്ഷയിലാണ് കെഎംആര്‍എല്‍.
Read more
വിശാലമായ പാര്‍ക്കിംഗ് സൗകര്യവും യാത്രകാര്‍ക്ക് മികച്ച അനുഭവമാണ് സമ്മാനിച്ചത്.