അഞ്ച് വയസുകാരിയുടെ മൃതദേഹത്തില്‍ 67 മുറിവുകള്‍; പത്തനംതിട്ടയില്‍ രണ്ടാനച്ഛന്റെ കൊടുംക്രൂരതയ്ക്ക് തൂക്കുകയര്‍

പത്തനംതിട്ടയില്‍ അഞ്ച് വയസുകാരിയെ മര്‍ദ്ദിച്ചും ലൈംഗികമായി പീഡിപ്പിച്ചും കൊലപ്പെടുത്തിയ പ്രതിയ്ക്ക് വധശിക്ഷ വിധിച്ച് കോടതി. കൊല്ലപ്പെട്ട കുട്ടിയുടെ രണ്ടാനച്ഛനാണ് പ്രതിയായ തമിഴ്‌നാട് രാജപാളയം സ്വദേശി അലക്‌സ് പാണ്ഡ്യന്‍. പത്തനംതിട്ട അഡീഷണല്‍ ജില്ലാ കോടതി ഒന്നിന്റേതാണ് വിധി പ്രഖ്യാപനം.

മൂന്ന് വര്‍ഷം മുന്‍പ് 2021 ഏപ്രില്‍ 5ന് ആയിരുന്നു കുമ്പഴയിലെ വാടക വീട്ടില്‍ ക്രൂരകൃത്യം അരങ്ങേറിയത്. 67 മുറിവുകളാണ് കുഞ്ഞിന്റെ ദേഹത്ത് കൊലപാതകത്തിന് ശേഷം കണ്ടെത്തിയത്. ഇതുകൂടാതെ കത്തികൊണ്ട് കുട്ടിയെ മുറിവേല്‍പ്പിച്ചിരുന്നതായും ലൈംഗികമായി പീഡിപ്പിച്ചിരുന്നതായും കണ്ടെത്തിയിരുന്നു.

പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം നെഞ്ചിനേറ്റ ക്ഷതമാണ് മരണകാരണം. കൊലപാതകം, ദേഹോപദ്രവം ഏല്‍പ്പിക്കല്‍, പോക്‌സോ, ജുവനൈല്‍ ജസ്റ്റിസ് ആക്ട്, ബലാത്സംഗം തുടങ്ങി 16 വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയത്. 16 വകുപ്പുകളിലും പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു.

നേരത്തെ രാജപാളയത്ത് താമസിക്കുമ്പോഴും പ്രതി കുഞ്ഞിനെ ഉപദ്രവിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. അന്ന് പ്രതിയുടെ ആക്രമണത്തില്‍ പരിക്കേറ്റ കുഞ്ഞ് തിരുനല്‍വേലി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നു. കേസില്‍ തിരുനല്‍വേലി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടര്‍ ഉള്‍പ്പെടെ സാക്ഷി മൊഴി നല്‍കി.

സംഭവ ദിവസം കുഞ്ഞിനെ രണ്ടാനച്ഛനെ ഏല്‍പ്പിച്ച് മാതാവ് വീട്ടുജോലിക്ക് പോയിരുന്നു. തുടര്‍ന്ന് മാതാവ് തിരികെ എത്തിയപ്പോള്‍ ചലനമില്ലാത്ത കുട്ടിയെയാണ് കണ്ടെത്തിയത്. ഇതിന് പിന്നാലെയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്.

Latest Stories

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ

സ്വര്‍ണ വില വീണ്ടും കുതിച്ചുയരുന്നു; വര്‍ദ്ധനവ് അന്താരാഷ്ട്ര വിപണിയില്‍ വില ഉയര്‍ന്നതോടെ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതില്‍ അതൃപ്തി അറിയിച്ച് കോടതി

അമിത വേഗതത്തിലെത്തിയ കാര്‍ ഇടിച്ച് 2 പേര്‍ക്ക് ദാരുണാന്ത്യം; മദ്യലഹരിയിൽ വാഹനമോടിച്ചയാൾ പിടിയിൽ

ഛത്തീസ്​ഗഡിൽ ഏറ്റുമുട്ടൽ; 10 മാവോയിസ്റ്റുകളെ വധിച്ചു, ആയുധങ്ങളും പിടികൂടി

'പെരുന്നാള്‍' വരുന്നു, നായകന്‍ വിനായകന്‍; ടോം ഇമ്മട്ടി ചിത്രത്തില്‍ പുതുമുഖങ്ങള്‍ക്കും അവസരം

ബയോപ്‌സി എടുത്തപ്പോള്‍ തകര്‍ന്നുപോയി, കാന്‍സര്‍ മൂന്നാംഘട്ടത്തില്‍..: ശിവാനി ഭായ്

BGT 2024: പണിക്ക് മറുപണി നൽകി ഇന്ത്യ, പെർത്തിൽ കണ്ടത് ബുംറയും പിള്ളേരും ഒരുക്കിയ കങ്കാരൂ വധം