ഒൻപതാം ക്ലാസുകാരൻ സഹോദരിയെ പീഡിപ്പിച്ചു; സംഭവം കൊച്ചിയിൽ

കൊച്ചിയിൽ ഒൻപതാം ക്ലാസുകാരൻ സഹോദരിയെ പീഡിപ്പിച്ചു. സംഭവത്തിൽ ശിശുക്ഷേമ സമിതി പരാതിയുമായി രംഗത്തെത്തി. ശിശുക്ഷേമ സമിതിയിൽ നിന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു. സംഭവം നടന്നത് 2024 ഡിസംബറിലാണെന്ന് പൊലീസ് അറിയിച്ചു.

പെൺകുട്ടി സഹപാഠികളോട് ഇക്കാര്യം വെളിപ്പെടുത്തിയതോടെയാണ് വിവരം പുറത്തറിയുന്നത്. സ്കൂളിലെ കൂട്ടുകാരിയോടാണ് കുട്ടി വിവരം പറഞ്ഞത്. 2024 ഡിസംബറിൽ ആയിരുന്നു സംഭവം നടന്നതെങ്കിലും ഭയം മൂലം പെൺകുട്ടി പീഡനവിവരം വീട്ടുകാരോട് പറഞ്ഞിരുന്നില്ല. പിന്നീട് കൂട്ടുകാരിയോട് വെളിപ്പെടുത്തൽ നടത്തിയ വഴി അധ്യാപകർ വിവരമറിയുകയായിരുന്നു.

സ്വകാര്യഭാഗത്ത് വേദന ഉണ്ടായതോടെയാണ് കുട്ടി വിവരം പുറത്ത് പറഞ്ഞത്. അതേസമയം വിവരമറിഞ്ഞ അധ്യാപകർ പെൺകുട്ടിക്ക് കൗൺസിലിങ് നൽകി ചൈൽഡ് ലൈനിൽ വിവരമറിയിച്ചു. തുടർന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു. അതേസമയം സംഭവത്തിൽ പൊലീസ് കേസ് എടുത്തു. ഒമ്പതാം ക്ലാസുകാരൻ ലഹരിക്ക് അടിമയാണെന്നും വിദ്യാർഥികൾക്കിടയിൽ ലഹരി വിതരണം ചെയ്യുന്ന ആളെന്നും പൊലീസ് പറഞ്ഞു.

അതേസമയം പാലാരിവട്ടം പൊലീസ് പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു. പെൺകുട്ടിക്ക് തുടർച്ചയായി കൗൺസിലിങ് നൽകാനാണ് പൊലീസ് തീരുമാനിച്ചിരിക്കുന്നത്. പ്രതിസ്ഥാനത്ത് പ്രായപൂർത്തിയാകാത്തയാൾ ആയതിനാൽ കേസുമായി ബന്ധപ്പെട്ട് സിഡബ്ല്യൂസിക്ക് പൊലീസ് റിപ്പോർട്ട് നൽകും.