കൊല്ലത്ത് പീഡനത്തിനിരയായ 12 വയസുകാരി ഗര്‍ഭിണിയായി, ബന്ധു കസ്റ്റഡിയില്‍

കൊല്ലം കൊട്ടാരക്കരയില്‍ 12 വയസുകാരി പീഡനത്തിനിരയായി ഗര്‍ഭിണിയായി. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പെണ്‍കുട്ടി ചികിത്സയ്ക്ക് എത്തിയതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. സംഭവത്തില്‍ കുട്ടിയുടെ ബന്ധുവായ 23 കാരനെ പൂയപ്പള്ളി പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

കടുത്ത വയറുവേദനയെ തുടര്‍ന്നാണ് പെണ്‍കുട്ടി ചികിത്സയ്ക്കായി ആശുപത്രിയില്‍ എത്തിയത്. എന്നാല്‍ സംശയം തോന്നിയ ഡോക്ടര്‍ പരിശോധനയില്‍ കുട്ടി ഗര്‍ഭിണിയാണെന്ന് കണ്ടെത്തി. തുടര്‍ന്ന് കുട്ടിയെ കൗണ്‍സിലിംഗിന് വിധോയമാക്കിയതോടെയാണ് ബന്ധുവായ യുവാവ് തുടര്‍ച്ചയായി പീഡിപ്പിച്ച കാര്യം വെളിപ്പെടുത്തുന്നത്. ആശുപത്രി അധികൃതര്‍ പൊലീസില്‍ വിവരം അറിയിച്ചതോടെ ഇളമാട് സ്വദേശിയായ യുവാവിനെ കസ്റ്റഡിയില്‍ എടുത്തു.

പെണ്‍കുട്ടിയുടെ അടുത്ത് ബന്ധുവാണ് യുവാവ്. ഒരേ കോളനിയില്‍ അടുത്തടുത്ത വീടുകളിലായാണ് താമസം. പെണ്‍കുട്ടിയുടെ വീട്ടിലായിരുന്നു യുവാവ് മിക്കപ്പോഴും താമസിച്ചിരുന്നത്.

ചോദ്യം ചെയ്യലിന് ശേഷം ഇയാള്‍ക്കെതിരെ പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യാനാണ് പൊലീസിന്റെ നീക്കം.

Latest Stories

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം