മാലിന്യക്കുഴിയില്‍ വീണ് 3 വയസുകാരന്‍ മരിച്ച സംഭവം; നെടുമ്പാശേരി പൊലീസ് കേസെടുത്തു

നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപത്തെ മാലിന്യക്കുഴിയില്‍ വീണ് 3 വയസുകാരന്‍ മരിച്ച സംഭവത്തില്‍ നെടുമ്പാശേരി പൊലീസ് കേസെടുത്തു. ഇന്ന് ഉച്ചയോടെ രാജസ്ഥാന്‍ സ്വദേശിയായ 3 വയസുകാരന്‍ മാലിന്യക്കുഴിയില്‍ വീണ് റിതാന്‍ രാജുവാണ് മരിച്ചത്. ജയ്പൂരില്‍ നിന്ന് കൊച്ചിയില്‍ വിമാനമിറങ്ങിയ രാജസ്ഥാന്‍ ദാമ്പതികളുട ഇളയകുഞ്ഞാണ് അപകടത്തില്‍പ്പെട്ടത്.

പൊലീസ് സംഭവത്തില്‍ പ്രാഥമിക പരിശോധന പൂര്‍ത്തിയായി. ഉച്ചയ്ക്ക് 12.30 ഓടെ രക്ഷിതാക്കള്‍ സമീപത്തുള്ള കഫേയില്‍ ഭക്ഷണം കയറിയപ്പോഴാണ് ആണ് അപകടം നടന്നത്. 10 മിനിറ്റോളം കുട്ടി 4 അടി താഴ്ചയുള്ള കുഴിയില്‍ കിടന്നതിന് ശേഷമാണ് അപകടവിവരം രക്ഷിതാക്കള്‍ അറിയുന്നത്.

കുട്ടിയെ കാണാതെ നിലവിളിച്ച് ബന്ധുക്കള്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഒടുവില്‍ എയര്‍പോര്‍ട്ട് അധികൃതര്‍ സിസിടിവി പരിശോധിച്ചപ്പോഴാണ് കുട്ടി കുഴിയില്‍ വീണെന്ന് തിരിച്ചറിഞ്ഞത്. അപ്പോഴേക്കും സമയമേറെ വൈകിയിരുന്നു. സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.