'ജമാഅത്തെ ഇസ്ലാമിയും ആര്‍.എസ്.എസും തമ്മിലുള്ള കൂടിക്കാഴ്ച മതേതര ഇന്ത്യക്ക് ഭീഷണി'; ആഞ്ഞടിച്ച് എ.എ റഹിം

വര്‍ഗീയ സംഘടനകളായ ജമാഅത്തെ ഇസ്ലാമിയും ആര്‍എസ്എസും തമ്മിലുള്ള കൂടിക്കാഴ്ച മതേതര ഇന്ത്യയ്ക്ക് ഭീഷണിയാണെന്ന് എഎ റഹിം എംപി. ഹിന്ദു രാഷ്ട്രം പണിയാന്‍ ആഗ്രഹിക്കുന്ന ആര്‍എസ്എസും ഇസ്ലാം മത റിപ്പബ്ലിക്കായി ഇന്ത്യയെ മാറ്റാന്‍ ശ്രമിക്കുന്ന ജമാഅത്തെ ഇസ്ലാമിയും എന്തു ധാരണയിലാണ് എത്തിയത്? നിഗൂഢമായ കൂടിക്കാഴ്ചയെക്കുറിച്ച് രണ്ട് സംഘടനയും വ്യക്തമാക്കണമെന്നും അദേഹം ആവശ്യപ്പെട്ടു.

മുസ്ലിം സമുദായത്തിന്റെ ആശങ്കകള്‍ ചര്‍ച്ച ചെയ്യാന്‍ ആര്‍എസ്എസ് വിളിച്ച യോഗത്തില്‍ പങ്കെടുത്തെന്നാണ് ജമാഅത്തെ ഇസ്ലാമിയുടെ വാദം. ജമാഅത്തെ ഇസ്ലാമി എങ്ങനെയാണ് ഇന്ത്യന്‍ മുസ്ലീങ്ങളുടെ പ്രതിനിധിയാകുന്നത്. ചര്‍ച്ചയുടെ ഫലം തൊട്ടുപിന്നാലെ വന്ന കേന്ദ്ര ബജറ്റില്‍ പ്രകടമാണ്. ന്യൂനപക്ഷ ക്ഷേമത്തിനുള്ള വിവിധ പദ്ധതികള്‍ക്കായി കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ നീക്കി വച്ചിരുന്ന 1810 കോടി ഇത്തവണ വെറും 610 കോടിയായി വെട്ടിക്കുറച്ചു.

കഴിഞ്ഞ ബജറ്റില്‍ നീക്കി വച്ച 1810 കോടിയില്‍ വെറും 530 കോടി രൂപയാണ് കേന്ദ്രം ചെലവഴിച്ചത്. ന്യൂനപക്ഷ ക്ഷേമ വകുപ്പിന് അനുവദിച്ച ബജറ്റ് തുകയും നാല്‍പ്പത് ശതമാനത്തോളം കേന്ദ്രം വെട്ടിക്കുറച്ചു. കഴിഞ്ഞ ബജറ്റില്‍ 5200 കോടി രൂപയായിരുന്നത് ഇത്തവണ 3976 കോടി രൂപയായി കുറച്ചു.

സംഘപരിവാരുകാരായ ഗോസംരക്ഷകര്‍ ന്യൂനപക്ഷങ്ങളെ ചുട്ടുകൊല്ലുന്ന അവസ്ഥയിലേക്ക് എത്തി. കൂടിക്കാഴ്ചയെക്കുറിച്ച് കോണ്‍ഗ്രസിന്റെ ഒരു ദേശീയ നേതാവ് പോലും പ്രതികരിക്കുന്നില്ല. സംസ്ഥാനത്തെ വിവിധ തദ്ദേശ സ്ഥാപനങ്ങളില്‍ ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണയോടെ യുഡിഎഫ് ഭരണം നടത്തുന്നുണ്ട്. ജമാഅത്തെ ഇസ്ലാമിയുമായുള്ള കൂട്ടുകക്ഷി ഭരണത്തെക്കുറിച്ച് എന്താണ് കോണ്‍ഗ്രസിന് പറയാനുള്ളതെന്നും അദേഹം ചോദിച്ചു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ