കോണ്‍ഗ്രസ് കേരളത്തിനും യോജിക്കാത്ത പാര്‍ട്ടി; വിവരമുള്ള മലയാളികള്‍ക്ക് പിന്നെ എങ്ങനെ പിന്തുണയ്ക്കാന്‍ കഴിയും; മുരളീധരന്റെ പരാമര്‍ശത്തില്‍ എ.എ റഹിം

കെ. മുരളീധരന്‍ എംപിയുടെ പ്രസ്താവനയില്‍ കോണ്‍ഗ്രസിനെ പരിഹസിച്ച് എ.എ.റഹീം എംപി. കോണ്‍ഗ്രസില്‍ എഴുത്തും വായനയുമുള്ള ആളുകളെ അടുപ്പിക്കാറില്ല എന്ന സത്യമാണ് അദ്ദേഹം സാക്ഷ്യപ്പെടുത്തിയതെന്നും, എഴുത്തും വായനയും കാഴ്ചപ്പാടുമില്ലാത്തവര്‍ നേതൃത്വം നല്‍കുന്ന ഒരു പാര്‍ട്ടിക്ക് എങ്ങനെ ആധുനിക കാലത്തെ കേരളത്തെ മുന്നോട്ടു നയിക്കാന്‍ കഴിയുമെന്നും അദേഹം ഫേസ്ബുക്കില്‍ കുറിച്ചു. എഴുത്തും വായനയുമുള്ളവരോടുള്ള പേടി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സ്വഭാവമാണെന്ന കെ. മുരളീധരന്റെ പ്രസംഗത്തിന് മറുപടി പറയുകയായിരുന്നു അദേഹം.

എഎ റഹിമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

‘എഴുത്തും വായനയും ഉള്ളവരെ
നമ്മുടെ പ്രസ്ഥാനത്തിന് പേടിയാണ്
അങ്ങനെയുള്ളവര്‍ വന്നാല്‍ എന്തെങ്കിലും ആകും എന്ന പേടിയാണ്.’ ശ്രീ കെ മുരളീധരന്റെ പ്രതികരണമാണിത്.
കോണ്‍ഗ്രസ്സില്‍ എഴുത്തും വായനയുമുള്ള
ആളുകളെ അടുപ്പിക്കാറില്ല എന്ന സത്യമാണ് അദ്ദേഹം സാക്ഷ്യപ്പെടുത്തിയത്.
അപ്പോള്‍;
വിവരമുള്ള മലയാളികള്‍ക്ക് പിന്നെയെങ്ങനെ കോണ്‍ഗ്രസ്സിനെ പിന്തുണയ്ക്കാന്‍ കഴിയും ? എഴുത്തും വായനയും കാഴ്ചപ്പാടുമില്ലാത്തവര്‍ നേതൃത്വം നല്‍കുന്ന ഒരു പാര്‍ട്ടിയ്ക്ക് എങ്ങനെ ആധുനിക കാലത്തെ കേരളത്തെ മുന്നോട്ട് നയിക്കാന്‍ കഴിയും?
ചുരുക്കത്തില്‍, പുതിയ കാലത്തിനും,ഇന്നത്തെ കേരളത്തിനും യോജിക്കാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്സ് എന്നാണ്
ശ്രീ കെ മുരളീധരന്‍ പറഞ്ഞു വയ്ക്കുന്നത്.

Latest Stories

അവസരം കൊടുത്താൽ ചെക്കൻ കളിക്കുമെന്ന് അന്നേ പറഞ്ഞതല്ലേ, തീയായി മലയാളി പൈയ്യൻ; സഞ്ജു സാംസണിന് അഭിനന്ദന പ്രവാഹം

ആത്മഹത്യയെന്ന് ബന്ധുക്കള്‍, കൊലപാതകമെന്ന് പോസ്റ്റുമോര്‍ട്ടം; ഒടുവില്‍ പിടിയിലായത് കുടുംബാംഗങ്ങള്‍

വെൽ ഡൺ സഞ്ജു; സൗത്ത് ആഫ്രിക്കൻ ബോളേഴ്സിനെ തലങ്ങും വിലങ്ങും അടിച്ചോടിച്ച് മലയാളി പവർ

എയര്‍പോര്‍ട്ടില്ല, പക്ഷേ നവംബര്‍ 11ന് വിമാനം പറന്നിറങ്ങും; വിശ്വസിക്കാനാകാതെ ഇടുക്കിക്കാര്‍

ഇന്ത്യ പാകിസ്താനിലേക്ക് പോകുന്ന കാര്യത്തിൽ തീരുമാനമായി; ബിസിസിഐ വൃത്തങ്ങൾ പറയുന്നത് ഇങ്ങനെ

പഴകിയ ഭക്ഷ്യകിറ്റില്‍ വിശദീകരണം തേടി സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍; വിശദീകരണം തേടിയത് എഡിഎമ്മിനോട്

കേരള ബ്ലാസ്റ്റേഴ്‌സ് മത്സരത്തിനിടെ ഫലസ്തീൻ ഐക്യദാർഢ്യ കഫിയ ധരിച്ച യുവാക്കളെ കസ്റ്റഡിയിലെടുത്ത് കേരള പോലീസ്

മുഖ്യമന്ത്രിയുടെ സമൂസ കാണാതപോയ സംഭവം വിവാദത്തില്‍; അന്വേഷണം പ്രഖ്യാപിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

"എംബാപ്പയെ അവർ ഉപേക്ഷിച്ചു, പടിയിറക്കി വിട്ടു, അതാണ് സംഭവിച്ചത്"; തുറന്നടിച്ച് മുൻ ഫ്രഞ്ച് താരം

നവംബര്‍ 8ന് നെഹ്‌റുവിന്റേയും ഇന്ദിരയുടേയും നയങ്ങളെ കുറ്റം പറഞ്ഞു മോദി