കേരളാ സ്റ്റോറി കേരളത്തിനെതിരായ സിനിമയാണെന്ന് എഎ റഹിം എംപി. ഇത്തരം വിദ്വേഷ സിനിമയ്ക്ക് ജെഎന്‍യുവില്‍ പ്രദര്‍ശന അനുമതി നല്‍കിയത് അതീവ ഗൗരവമുള്ള കാര്യമാണ്. ജെഎന്‍യു അധികൃതരുടെ നടപടി അപലപനീയമാണ്. കേരളത്തെ രാജ്യത്താകെ അപമാനിക്കാന്‍ സംഘപരിവാര്‍ ആസൂത്രണം ചെയ്ത സിനിമയാണ് കേരളാ സ്റ്റോറിയെന്നും അദേഹം പറഞ്ഞു. കേരളത്തില്‍ വര്‍ഗീയ വിദ്വേഷം വളര്‍ത്തി രാഷ്ട്രീയ മുതലെടുപ്പ് കൂടിയാണ് ബിജെപി ശ്രമിക്കുന്നതെന്നും റഹിം ഡല്‍ഹിയില്‍ പറഞ്ഞു.
അതേസമയം, ‘കേരള സ്റ്റോറി’ക്കെതിരായ ജമാ അത്തെ ഉലമ ഹിന്ദി്ന്റെ ഹര്‍ജിയില്‍ ഇടപെടാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. ചിത്രത്തിനെതിരേ ഹരജിക്കാര്‍ക്ക് കേരള ഹൈക്കോടതിയെ സമീപിക്കാമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി. സു്പ്രീം കോടതിയിലെ പ്രമുഖ അഭിഭാഷക വൃന്ദാഗ്രോവറാണ് ജമാ അത്ത് ഉലമ ഹിന്ദിനും വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായത്.
Read more
മെയ് അഞ്ചാം നടക്കുന്ന ചിത്രത്തിന്റെ തീയറ്റര്‍ റിലീസ് തടയണമെന്നും, ഒ ടി ടി പ്ളാറ്റ് ഫോമില്‍ പ്രദര്‍ശിപ്പിക്കരുതെന്നും ഇതിന്റെ ട്രെയിലര്‍ യുറ്റിയുബില്‍ നിന്നും നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് ജമാ അത്ത് ഉലമ ഹിന്ദ് സുപ്രീം കോടതിയെ സമീപിച്ചത്. ഇത് സാങ്കല്‍പ്പിക കഥയാണ് എന്ന് രേഖപ്പെടുത്തിക്കൊണ്ട് മാത്രമേ ചിത്രം തീയറ്ററില്‍ പ്രദര്‍ശിപ്പാക്കാവൂ എന്നും ജമാ അത്ത് ഉലമെ ഹിന്ദ് തങ്ങളുടെ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.