കേരളാ സ്റ്റോറി കേരളത്തിന് എതിരായ സിനിമ; ജെ.എന്‍.യുവില്‍ പ്രദര്‍ശന അനുമതി നല്‍കിയത് അതീവ ഗൗരവകരം; ആഞ്ഞടിച്ച് എ.എ റഹിം

കേരളാ സ്റ്റോറി കേരളത്തിനെതിരായ സിനിമയാണെന്ന് എഎ റഹിം എംപി. ഇത്തരം വിദ്വേഷ സിനിമയ്ക്ക് ജെഎന്‍യുവില്‍ പ്രദര്‍ശന അനുമതി നല്‍കിയത് അതീവ ഗൗരവമുള്ള കാര്യമാണ്. ജെഎന്‍യു അധികൃതരുടെ നടപടി അപലപനീയമാണ്. കേരളത്തെ രാജ്യത്താകെ അപമാനിക്കാന്‍ സംഘപരിവാര്‍ ആസൂത്രണം ചെയ്ത സിനിമയാണ് കേരളാ സ്റ്റോറിയെന്നും അദേഹം പറഞ്ഞു. കേരളത്തില്‍ വര്‍ഗീയ വിദ്വേഷം വളര്‍ത്തി രാഷ്ട്രീയ മുതലെടുപ്പ് കൂടിയാണ് ബിജെപി ശ്രമിക്കുന്നതെന്നും റഹിം ഡല്‍ഹിയില്‍ പറഞ്ഞു.

അതേസമയം, ‘കേരള സ്റ്റോറി’ക്കെതിരായ ജമാ അത്തെ ഉലമ ഹിന്ദി്ന്റെ ഹര്‍ജിയില്‍ ഇടപെടാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. ചിത്രത്തിനെതിരേ ഹരജിക്കാര്‍ക്ക് കേരള ഹൈക്കോടതിയെ സമീപിക്കാമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി. സു്പ്രീം കോടതിയിലെ പ്രമുഖ അഭിഭാഷക വൃന്ദാഗ്രോവറാണ് ജമാ അത്ത് ഉലമ ഹിന്ദിനും വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായത്.

മെയ് അഞ്ചാം നടക്കുന്ന ചിത്രത്തിന്റെ തീയറ്റര്‍ റിലീസ് തടയണമെന്നും, ഒ ടി ടി പ്ളാറ്റ് ഫോമില്‍ പ്രദര്‍ശിപ്പിക്കരുതെന്നും ഇതിന്റെ ട്രെയിലര്‍ യുറ്റിയുബില്‍ നിന്നും നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് ജമാ അത്ത് ഉലമ ഹിന്ദ് സുപ്രീം കോടതിയെ സമീപിച്ചത്. ഇത് സാങ്കല്‍പ്പിക കഥയാണ് എന്ന് രേഖപ്പെടുത്തിക്കൊണ്ട് മാത്രമേ ചിത്രം തീയറ്ററില്‍ പ്രദര്‍ശിപ്പാക്കാവൂ എന്നും ജമാ അത്ത് ഉലമെ ഹിന്ദ് തങ്ങളുടെ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

Latest Stories

അവസരം കൊടുത്താൽ ചെക്കൻ കളിക്കുമെന്ന് അന്നേ പറഞ്ഞതല്ലേ, തീയായി മലയാളി പൈയ്യൻ; സഞ്ജു സാംസണിന് അഭിനന്ദന പ്രവാഹം

ആത്മഹത്യയെന്ന് ബന്ധുക്കള്‍, കൊലപാതകമെന്ന് പോസ്റ്റുമോര്‍ട്ടം; ഒടുവില്‍ പിടിയിലായത് കുടുംബാംഗങ്ങള്‍

വെൽ ഡൺ സഞ്ജു; സൗത്ത് ആഫ്രിക്കൻ ബോളേഴ്സിനെ തലങ്ങും വിലങ്ങും അടിച്ചോടിച്ച് മലയാളി പവർ

എയര്‍പോര്‍ട്ടില്ല, പക്ഷേ നവംബര്‍ 11ന് വിമാനം പറന്നിറങ്ങും; വിശ്വസിക്കാനാകാതെ ഇടുക്കിക്കാര്‍

ഇന്ത്യ പാകിസ്താനിലേക്ക് പോകുന്ന കാര്യത്തിൽ തീരുമാനമായി; ബിസിസിഐ വൃത്തങ്ങൾ പറയുന്നത് ഇങ്ങനെ

പഴകിയ ഭക്ഷ്യകിറ്റില്‍ വിശദീകരണം തേടി സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍; വിശദീകരണം തേടിയത് എഡിഎമ്മിനോട്

കേരള ബ്ലാസ്റ്റേഴ്‌സ് മത്സരത്തിനിടെ ഫലസ്തീൻ ഐക്യദാർഢ്യ കഫിയ ധരിച്ച യുവാക്കളെ കസ്റ്റഡിയിലെടുത്ത് കേരള പോലീസ്

മുഖ്യമന്ത്രിയുടെ സമൂസ കാണാതപോയ സംഭവം വിവാദത്തില്‍; അന്വേഷണം പ്രഖ്യാപിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

"എംബാപ്പയെ അവർ ഉപേക്ഷിച്ചു, പടിയിറക്കി വിട്ടു, അതാണ് സംഭവിച്ചത്"; തുറന്നടിച്ച് മുൻ ഫ്രഞ്ച് താരം

നവംബര്‍ 8ന് നെഹ്‌റുവിന്റേയും ഇന്ദിരയുടേയും നയങ്ങളെ കുറ്റം പറഞ്ഞു മോദി