സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസ്; സൂരജ് പാലാക്കാരന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

വീഡിയോയിലൂടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസില്‍ യൂട്യൂബര്‍ സൂരജ് പാലാക്കാരന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി. പട്ടികജാതി പട്ടികവര്‍ഗ വകുപ്പുകള്‍ പ്രകാരം ചുമത്തിയ കേസുകള്‍ നിലനില്‍ക്കുമെന്ന് വ്യക്തമാക്കി കൊണ്ടാണ് ഹര്‍ജി തള്ളിയത്.

ജാമ്യമില്ലാ വകുപ്പ് പ്രകാരം എറണാകുളം സൗത്ത് പൊലീസാണ് സൂരജിനെതിരെ കേസെടുത്തത്.യൂട്യൂബ് ചാനലിലൂടെ യുവതിയെ മോശമായി ചിത്രീകരിച്ചെന്നാണ് ആരോപണം. ക്രൈം ഓണ്‍ലൈന്‍ മാനേജിങ് ഡയറക്ടര്‍ ടി പി നന്ദകുമാറിനെതിരേ പരാതി നല്‍കിയ അടിമാലി സ്വദേശിനിയാണ് സൂരജിന് എതിരെയും പൊലീസില്‍ പരാതി നല്‍കിയത്.

ടി പി നന്ദകുമാറിന് എതിരെ പരാതി നല്‍കിയ യുവതിയെ കുറിച്ച് സൂരജ് മോശമായ രീതിയില്‍ വീഡിയോ ചിത്രീകരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് പരാതി. തുടര്‍ന്ന് സൂരജ് പാലാക്കാരന്റെ വീട്ടില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു. എന്നാല്‍ അയാളെ കണ്ടെത്താനായിരുന്നില്ല.

Latest Stories

IPL 2025: കൊച്ചുങ്ങള്‍ എന്തേലും ആഗ്രഹം പറഞ്ഞാ അതങ്ങ് സാധിച്ചുകൊടുത്തേക്കണം, കയ്യടി നേടി ജസ്പ്രീത് ബുറ, വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

നരേന്ദ്ര മോദിയുടെ വസതിയില്‍ നിര്‍ണായക യോഗം; സംയുക്ത സേനാമേധാവി ഉള്‍പ്പെടെ യോഗത്തില്‍

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കുഞ്ഞാണ് വിഴിഞ്ഞം പദ്ധതി; സര്‍ക്കാര്‍ വാര്‍ഷികത്തിന്റെ മറവില്‍ നടക്കുന്നത് വന്‍ അഴിമതിയെന്ന് രമേശ് ചെന്നിത്തല

IPL 2025: വെടിക്കെട്ട് സെഞ്ച്വറിക്ക് പിന്നാലെ വൈഭവ് സൂര്യവന്‍ഷിക്ക്‌ ലോട്ടറി, യുവതാരത്തിന് ലഭിച്ചത്, അര്‍ഹിച്ചത് തന്നെയെന്ന് ആരാധകര്‍, ഇത് ഏതായാലും പൊളിച്ചു

ഇന്റര്‍നെറ്റ് ഓഫ് ഖിലാഫ ഇന്ത്യന്‍ സൈന്യത്തിന് മുന്നില്‍ വാലും ചുരുട്ടിയോടി; ഹാക്കിംഗ് ശ്രമം തകര്‍ത്ത് ഇന്ത്യന്‍ സൈബര്‍ സുരക്ഷാ വിഭാഗം

കറന്റില്ലാത്ത ലോകം!, വൈദ്യുതി നിലച്ച 18 മണിക്കൂറുകള്‍

കറന്റില്ലാത്ത ലോകം!, വൈദ്യുതി നിലച്ച 18 മണിക്കൂറുകള്‍, ഇരുട്ടിലായി സ്‌പെയ്‌നും പോര്‍ച്ചുഗലും

പാക് അനുകൂല മുദ്രാവാക്യം മുഴക്കിയെന്ന് ആരോപണം; ക്രിക്കറ്റ് ടൂര്‍ണമെന്റിനിടെ യുവാവിനെ തല്ലിക്കൊന്നു

IPL 2025: രോഹിതേ മോനേ നിന്റെ കിളി പോയോ, എന്തൊക്കെയാ കാണിച്ചുകൂട്ടുന്നത്, ഹിറ്റ്മാന്റെ പുതിയ വീഡിയോ കണ്ട് ആരാധകര്‍

ഇന്ത്യയ്ക്ക് അഭിമാനമായി പായല്‍ കപാഡിയ; ഇനി കാനില്‍ ജൂറി അംഗം