മണിപ്പൂരിലേത് ഗോത്രങ്ങള്‍ തമ്മിലുള്ള കലാപം; മോദിമന്ത്രിസഭയില്‍ ക്രിസ്ത്യന്‍ മന്ത്രി വന്നത് ശുഭപ്രതീക്ഷ; നിലപാട് മാറ്റി ക്രൈസ്തവ സഭകള്‍

മണിപ്പൂര്‍ സംഘര്‍ഷത്തില്‍ ഓര്‍ത്തഡോക്സ് സഭയ്ക്ക് പിന്നാലെ നിലപാട് മാറ്റി യാക്കോബായ സഭയും. മണിപ്പുരിലേത് അടിസ്ഥാനപരമായി രണ്ട് ഗോത്രങ്ങള്‍ തമ്മിലുള്ള പ്രശ്‌നമാണെന്ന് മലങ്കര യാക്കോബായ സുറിയാനി സഭാ അധ്യക്ഷന്‍ ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപൊലീത്ത പറഞ്ഞു.
കേരളത്തില്‍നിന്ന് ക്രിസ്ത്യന്‍ മന്ത്രി വന്നത് ശുഭപ്രതീക്ഷയാണെന്നും മെത്രാപോലീത്ത പറഞ്ഞു.

ഇന്നലെ ഓര്‍ത്തഡോക്‌സ് സഭയും ഈ നിലപാടാണ് സ്വീകരിച്ചത്. മണിപ്പൂരില്‍ രണ്ടു് ഗോത്രങ്ങള്‍ തമ്മിലുള്ള വൈരമാണെന്നും ഒരുഗോത്രം മറ്റൊരു ഗോത്രത്തിന്റെ പള്ളികള്‍ തകര്‍ത്താല്‍ സ്വാഭാവികമായും മറ്റേവിഭാഗവും എതിര്‍ഗോത്രത്തിന്റെ എല്ലാം നശിപ്പിക്കുമെന്നുമാണ് ഓര്‍ത്തഡോക്സ് സഭാ അദ്ധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാത്തോലിക്കാ ബാവ പറഞ്ഞത്. മണിപ്പൂരില്‍ നടന്നത് ക്രൈസ്തവ കൂട്ടക്കൊലയാണെന്ന മുന്‍ നിലപാട് തള്ളിയാണ് ഓര്‍ത്തഡോക്സ് സഭ രംഗത്ത് വന്നിരിക്കുന്നത്.

മണിപ്പൂര്‍വിഷയത്തില്‍ വലിയ ആശങ്ക വേണ്ടെന്നും ആഴത്തില്‍ പരിശോധിച്ചപ്പോള്‍ മണിപ്പൂരിലേത് ഗോത്രവര്‍ഗ്ഗങ്ങള്‍ തമ്മിലുള്ള അടിയാണെന്ന് മനസ്സിലാക്കാന്‍ കഴിയുന്നുണ്ട്. മോദി സര്‍ക്കാര്‍ വീണ്ടും വന്നതില്‍ സന്തോഷമുണ്ടെന്നും കേരളത്തില്‍ നിന്നും രണ്ടുപേര്‍ കേന്ദ്രമന്ത്രിസഭയില്‍ എത്തിയത് കേരളജനതയ്ക്ക് മുഴുവന്‍ അഭിമാനകരമാണെന്നും അദേഹം പറഞ്ഞു.

Latest Stories

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ

സ്വര്‍ണ വില വീണ്ടും കുതിച്ചുയരുന്നു; വര്‍ദ്ധനവ് അന്താരാഷ്ട്ര വിപണിയില്‍ വില ഉയര്‍ന്നതോടെ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതില്‍ അതൃപ്തി അറിയിച്ച് കോടതി