സ്വർണക്കപ്പിനായി ഇഞ്ചോടിഞ്ച് പോരാട്ടം; സംസ്ഥാന സ്കൂൾ കലോത്സവം നാലാം ദിനം, മുന്നേറ്റം തുടർന്ന് കണ്ണൂർ

അറുപത്തിമൂന്നാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ നാലാം ദിനവും മുന്നേറ്റം തുടർന്ന് കണ്ണൂർ. സ്വർണക്കപ്പിനായി ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. നിലവിൽ 249 മത്സരങ്ങളിൽ 179 എണ്ണം പൂർത്തിയായപ്പോൾ 713 പോയിന്റുമായി നിലവിലെ ചാമ്പ്യൻമാരായ കണ്ണൂരാണ് മുന്നിൽ നിൽക്കുന്നത്. 708 പോയിന്റുമായി കോഴിക്കോടും തൃശൂരും രണ്ടാം സ്ഥാനത്തുണ്ട് 702 പോയിന്റുമായി പാലക്കാടാണ് മൂന്നാം സ്ഥാനത്ത്.

സ്കൂളുകളിൽ ആലത്തൂർ ഗുരുകുലം ഹയർ സെക്കന്ററി സ്കൂൾ 123 പോയിന്റുമായി ഒന്നാം സ്ഥാനത്ത് മുന്നേറുകയാണ്. നേരത്തെ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന തിരുവനന്തപുരം കാ‍‍ർമൽ ഹയർ സെക്കന്ററി സ്കൂൾ 93 പോയിന്റുമായി രണ്ടാം സ്ഥാനത്തായി. അതേസമയം സംസ്ഥാന സ്കൂൾ കലോത്സവം അവസാനിക്കാൻ ഒരു ദിവസം മാത്രം ബാക്കി നിൽക്കെ സ്വർണക്കപ്പിനായുള്ള പോരാട്ടം കനക്കുകയാണ്.

ഇതുവരെയും സംഘാടനത്തിൽ കാര്യമായ പരാതികളില്ലാതെയാണ് തലസ്ഥാനത്ത് മേള പുരോഗമിക്കുന്നത്. ഇന്നലെയും എല്ലാ മത്സരങ്ങളും സമയക്രമം പാലിച്ച് അവസാനിച്ചു. വേദി മൂന്നായ ടാഗോർ തിയേറ്ററിൽ നടക്കുന്ന ഹൈസ്കൂൾ വിഭാഗം നാടക മത്സരം, വേദി ഒന്നിൽ ഉച്ചയ്ക്ക് നടക്കുന്ന ഹൈസ്കൂൾ വിഭാഗം സംഘനൃത്തം, വേദി അഞ്ചിൽ നടക്കുന്ന ഹയർ സെക്കന്ററി വിഭാഗം നാടോടി നൃത്തം എന്നിവയാണ് ഇന്നത്തെ ജനകീയ ഇനങ്ങൾ.

Latest Stories

ഉന്നത വിദ്യാഭ്യാസമേഖല പൂര്‍ണമായും കേന്ദ്രം പിടിച്ചടക്കുന്നു; ഭരണഘടനയുടെ കണ്‍കറന്റ് ലിസ്റ്റിനോടുള്ള വെല്ലുവിളി; യുജിസി കരട് ചട്ടഭേദഗതിക്കെതിരെ മുഖ്യമന്ത്രി പിണറായി

പ്രശസ്ത ബോളിവുഡ് നിര്‍മ്മാതാവും മാധ്യമ പ്രവര്‍ത്തകനുമായ പ്രിതീഷ് നന്ദി അന്തരിച്ചു

ജസ്റ്റിൻ ട്രൂഡോയ്ക്ക് ശേഷം കനേഡിയൻ പ്രധാനമന്ത്രിയാകാൻ ഇന്ത്യൻ വംശജ; ആരാണ് ഗതാഗത, വ്യാപാര മന്ത്രി കൂടിയായ അനിത ആനന്ദ്?

'വിക്രം ഗൗഡയുടെ കൊലയിൽ കുറ്റമറ്റ അന്വേഷണം വേണം'; കേരളത്തിൽ നിന്നടക്കമുള്ള 6 മാവോയിസ്റ്റുകള്‍ കീഴടങ്ങി

പെരിയ ഇരട്ടക്കൊലപാതക കേസ്; മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ ഉൾപ്പെടെയുള്ള നേതാക്കൾ ഇന്ന് പുറത്തിറങ്ങും, സ്വീകരണമൊരുക്കാൻ സിപിഎം

'ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചതാകാം, പരാതിക്ക് പിന്നിൽ മറ്റ് ഉദ്ദേശങ്ങൾ'; തെറ്റ് ചെയ്തിട്ടില്ലെന്ന് ആവർത്തിച്ച് ബോബി ചെമ്മണ്ണൂർ

'സംഭവിച്ച കാര്യങ്ങളിൽ കുറ്റബോധമില്ല': നടി ഹണി റോസ് നൽകിയ ലൈംഗികാതിക്രമ കേസിൽ ബോബി ചെമ്മണ്ണൂരിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ കൈവിടാതെ ഇന്ത്യ; ഇടക്കാല സര്‍ക്കാരിന്റെ നിര്‍ദേശം തള്ളി; വിസ കാലാവധി നീട്ടി നല്‍കി

തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്രത്തിലെ കൂപ്പണ്‍ കൗണ്ടറിലേക്ക് ആളുകള്‍ ഇടിച്ചു കയറി; തിക്കിലും തിരക്കിലും പെട്ട് ആറ് മരണം; നിരവധി പേര്‍ക്ക് പരിക്ക്

ഭീമ-കൊറേഗാവ് എൽഗർ പരിഷത്ത് കേസിൽ റോണ വിൽസണും സുധീർ ധവാലെയ്ക്കും ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു; ആറ് പേര് ഇപ്പോഴും ജയിലിൽ തുടരുന്നു