തൃശൂരിൽ സി.പി.എം നടത്തിയ തിരുവാതിരക്ക് എതിരെ പൊലീസിൽ പരാതി

തൃശൂർ തെക്കുംകരയിൽ നൂറിലേറെ ആളുകളെ പങ്കെടുപ്പിച്ച് സിപിഎം നടത്തിയ തിരുവാതിരക്കെതിരെ പൊലീസിൽ പരാതി. കെപിസിസി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്താണ് സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നല്‍കിയത്. കോവിഡ് മാനദണ്ഡം ലംഘിച്ചതിനെതിരെയാണ് പരാതി.

തിരുവനന്തപുരം സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മെഗാ തിരുവാതിര വിവാദമായി മാറിയിരുന്നു. ഇതിന് പിന്നാലെയാണ് സിപിഎമ്മിന്റെ ജില്ലാ സമ്മേളനത്തിന് മുന്നോടിയായി തൃശൂരിലും മെഗാതിരുവാതിര സംഘടിപ്പിച്ചത്. തൃശൂര്‍ തെക്കുംകര വെസ്റ്റ് ലോക്കല്‍ കമ്മിറ്റിയാണ് തിരുവാതിരക്കളി സംഘടിപ്പിച്ചത്. ഊരോക്കാട് അയ്യപ്പ ക്ഷേത്രത്തിന് അടുത്തായിരുന്നു പരിപാടി. നൂറിലധികം ആളുകള്‍ തിരുവാതിരക്കളിയില്‍ പങ്കെടുത്തു. ജനാധിപത്യ മഹിളാ അസോസിയേഷന്റെ പ്രവര്‍ത്തകരാണ് തിരുവാതിര കളിച്ചത്.

കോവിഡ് വ്യാപനം അതിരീക്ഷമായ സാഹചര്യത്തില്‍ ആളുകള്‍ ഒത്തു കൂടുന്നത് ഒഴിവാക്കണമെന്നും പൊതുപരിപാടികള്‍ ഓണ്‍ലൈനാക്കണം എന്നും നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുള്ള സാഹചര്യത്തിലാണ് വീണ്ടും തിരുവാതിരക്കളി സംഘടിപ്പിച്ചത്.

അതേ സമയം മാസ്‌ക് ധരിച്ചും കോവിഡ് മനദണ്ഡങ്ങള്‍ പാലിച്ചുമാണ് പരിപാടി നടത്തിയത് എന്നാണ് സിപിഎം നല്‍കുന്ന വിശദീകരണം. ഈ മാസം 21, 22, 23 തിയതികളിലാണ് സി.പി.എം തൃശൂര്‍ ജില്ലാ സമ്മേളനം. ഇതിന് പിന്നാലെ ആളുകള്‍ കൂടാനിടയുള്ള ഇത്തരം പരിപാടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി പാര്‍ട്ടി തൃശ്ശൂര്‍ ജില്ലാ നേതൃത്വം അറിയിച്ചു.

Latest Stories

ഷാജി കൈക്കൂലി ആവശ്യപ്പെട്ടതിന് ഒറ്റമൊഴിയില്ലെന്ന് സുപ്രീംകോടതി; പ്ലസ്ടു കോഴക്കേസിൽ സർക്കാരിനും ഇഡിക്കും തിരിച്ചടി

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി: ഗൗതം ഗംഭീര്‍ ഇന്ത്യയിലേക്ക് മടങ്ങി

ആ താരത്തിന് ഞങ്ങളെ ആവശ്യമില്ല, പക്ഷെ ഞങ്ങൾക്ക് അവനെ...; മത്സരശേഷം ജസ്പ്രീത് ബുംറ വാക്കുകൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

നാട്ടിക അപകടം; ലോറിയുടെ റജിസ്ട്രേഷന്‍ സസ്പെന്‍ഡ് ചെയ്തു, ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് മന്ത്രി ഗണേഷ് കുമാർ

സ്ലെഡ്ജിങ്ങിൽ വിരാട് കോഹ്‌ലി അവന്റെ അടുത്ത പോലും വരില്ല, അമ്മാതിരി സംസാരമാണ് ആ താരത്തിന്റേത് ; തുറന്നടിച്ച് ചേതേശ്വർ പൂജാര

'പുഷ്പ 2'വില്‍ പ്രതിസന്ധി? തമ്മിലടിച്ച് നിര്‍മ്മാതാവും സംഗീതസംവിധായകനും; രവി ശങ്കറിനെതിരെ ആരോപണങ്ങളുമായി ദേവി ശ്രീ പ്രസാദ്

സൂര്യവന്‍ശിയുടെ പ്രായം 13 അല്ല?; മെഗാ ലേലത്തിന് പിന്നാലെ താരത്തിന്‍റെ പിതാവ് രംഗത്ത്

ഷിയാസ് കരീം വിവാഹിതനായി

ആ ടീം ലേലത്തിൽ എടുക്കാത്തതിൽ ആ ഇന്ത്യൻ താരം സന്തോഷിക്കും, അവിടെ ചെന്നാൽ അവന് പണി കിട്ടുമായിരുന്നു; ആകാശ് ചോപ്ര പറഞ്ഞത് ഇങ്ങനെ

ഐപിഎൽ 2025: അവനാണ് ലേലത്തിലെ ഏറ്റവും വിലയേറിയ കളിക്കാരൻ