'വയനാടിന് ധനസഹായം അനുവദിക്കുന്നതിൽ ഈ മാസം തീരുമാനമുണ്ടാകും'; കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ

വയനാട് ദുരിതാശ്വാസത്തിന് ധനസഹായം അനുവദിക്കുന്നതിൽ ഈ മാസം തന്നെ തീരുമാനമെടുക്കുമെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ. നിലവിൽ അനുവദിച്ചതിനേക്കാൾ കൂടുതൽ പണം അനുവദിക്കില്ലെന്ന് കേന്ദ്രത്തിന്റെ കത്തിൽ പറയുന്നതായി സംസ്ഥാന സർക്കാർ ചൂണ്ടിക്കാട്ടിയപ്പോൾ അത് അങ്ങനെ അല്ലെന്ന് കോടതി നിരീക്ഷിച്ചു. പുനരധിവാസത്തിന് ഭൂമി ഏറ്റെടുക്കാന്‍ ഫണ്ട് ആവശ്യമാണെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഹര്‍ജി പരിഗണിക്കുന്നത് അടുത്ത വെള്ളിയാഴ്ചത്തേക്ക് മാറ്റി.

കേന്ദ്ര ആഭ്യന്തര സഹമന്ത്രി സംസ്ഥാന സർക്കാർ പ്രതിനിധിക്ക് അയച്ച് കത്ത് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാനം കേന്ദ്രത്തിനെതിരെ വിമർശനം തുടർന്നത്. ദുരന്തമുണ്ടായി 4 മാസം പിന്നിട്ടുമ്പോഴും അനുകൂല സമീപനമല്ല കേന്ദ്രത്തിന്റേതെന്നും കൂടുതൽ ഫണ്ട് അനുവദിക്കില്ലെന്ന നിലപാടും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കത്ത് അടങ്ങിയ വാർത്ത ചൂണ്ടിക്കാട്ടി സംസ്ഥാനം വാദിച്ചു. എന്നാൽ മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലല്ലേ ഇങ്ങനെ പറയുന്നതെന്ന് കോടതി സംസ്ഥാനത്തോട് ചോദിച്ചു. കത്ത് സംബന്ധിച്ച വാർത്തകൾ കണ്ടാൽ ഒന്നും നൽകില്ലെന്ന പ്രതീതിയാണെങ്കിലും വിശദാംശങ്ങളിൽ അങ്ങനെ തോന്നുന്നില്ലെന്ന് ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു.

കേന്ദ്രം കൂടുതൽ സഹായം നൽകില്ലെന്ന് പറഞ്ഞിട്ടില്ലല്ലോയെന്നും സംസ്ഥാനത്തോട് ഹൈക്കോടതി ചോദിച്ചു. ഇതിന് മറുപടിയായാണ് ഫണ്ട് അനുവദിക്കുന്നതിൽ തീരുമാനം ഈ മാസം വിട്ട് പോകില്ലെന്ന് കേന്ദ്രസർക്കാരിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചത്. അതേസമയം അടിയന്തര ആവശ്യങ്ങൾക്ക് സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൽ പണം ഉണ്ടെന്നും കേന്ദ്രം കോടതിയിൽ മറുപടി നൽകി.

Latest Stories

പ്രതിപക്ഷ നേതാവിനെ വെല്ലുവിളിച്ച് പി സരിൻ; തന്റെ വീട്ടിൽ താമസിക്കുന്നത് കുടുംബസുഹൃത്ത്, വീട്ടിൽ വന്നാൽ മനസിലാകും; സൗമ്യയുമായി വാർത്താസമ്മേളനം

ഒടുവില്‍ ആ നേട്ടവും കൈവരിച്ച് ഇന്ദ്രന്‍സ്; അഭിനന്ദനവുമായി മന്ത്രിയും ആരാധകരും

നരേന്ദ്ര മോദി അരുതെന്ന് ആവര്‍ത്തിച്ച് പറഞ്ഞിട്ടും കേട്ടില്ല; റിട്ട എന്‍ജിനീയറിന് നഷ്ടമായത് കോടികള്‍

തിരഞ്ഞെടുപ്പ് വരെ 'മേരാ' വയനാട് തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ 'പോരാ' വയനാട്; പിന്നെയും പിന്നെയും എന്തിനാണ് ഈ അവഗണന

മമ്മൂട്ടി സ്ത്രീലമ്പടനായ വില്ലനാകും, പുതിയ പരീക്ഷണവുമായി താരം; ജിതിന്‍ കെ ജോസ് ചിത്രത്തെ കുറിച്ച് ജോണ്‍ ബ്രിട്ടാസ്

ഇപി ജയരാജനെ പാര്‍ട്ടി വിശ്വസിക്കുന്നു, അന്വേഷണം നടത്തില്ല; പ്രചരിക്കുന്നത് ഇല്ലാത്ത കാര്യങ്ങളെന്ന് എംവി ഗോവിന്ദന്‍

എന്റെ ഇന്ത്യൻ ടി20 ടീമിലേക്കുള്ള മാസ് എൻട്രി ഇത്തവണത്തെ ഐപിഎല്ലിലൂടെ സംഭവിക്കും, വെളിപ്പെടുത്തി സൂപ്പർതാരം; സഞ്ജുവിനടക്കം ഭീഷണി

മോദി സന്ദര്‍ശിച്ചതുകൊണ്ട് മാത്രം ദേശീയ ദുരന്തമാകില്ല; കേന്ദ്ര സഹായം ലഭിക്കാത്തതിന് കാരണം സംസ്ഥാന സര്‍ക്കാരെന്ന് എംടി രമേശ്

'നാടക നടിമാരുടെ കുടുംബത്തിന് സർക്കാർ പ്രഖ്യാപിച്ച ധനസഹായം അപര്യാപ്‌തം'; സിആർ മഹേഷ് എംഎൽഎ

'ശാരീരികവും മാനസികവുമായ' സമ്മർദ്ദങ്ങളിൽ റയൽ മാഡ്രിഡ് താരം കിലിയൻ എംബാപ്പെ