കോട്ടയം മെഡിക്കല്‍ കോളജിലെ മാലിന്യ സംസ്‌കരണ പ്ലാന്റില്‍ തീപിടുത്തം

കോട്ടയം മെഡിക്കല്‍ കോളജിലെ പ്ലാസ്റ്റിക്ക് മാലിന്യ സംസ്‌കരണ പ്ലാന്റില്‍ തീപിടിത്തം. സ്ഥലത്ത് ഫയര്‍ഫോഴ്‌സ് എത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടുരുകയാണ്. സംഭവത്തില്‍ ആളപായമൊന്നും ഇല്ല.

ഉച്ചയ്ക്ക ശേഷമാണ് തീപിടിത്തം ഉണ്ടായത്. 21 ഓളം തൊഴിലാളികള്‍ ജോലി ചെയ്യുന്ന പ്ലാന്റാണിത്. ജീവനക്കാര്‍ ജോലി ചെയ്യുന്നതിനിടെയാണ് തീപിടിത്തം ഉണ്ടായത്.എന്നാല്‍ തീ ശ്രദ്ധയില്‍ പെട്ടതോടെ ഇവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവ സമയത്ത് 17 പേരാണ് പ്ലാന്റില്‍ ഉണ്ടായിരുന്നത്. പ്ലാസ്റ്റിക്, കടലാസ് മാലിന്യങ്ങള്‍ക്കാണ് തീ പിടിച്ചത്. സ്ഥലത്ത് ആകെ പുക നിറഞ്ഞിരിക്കുകയാണ്.

കോട്ടയത്ത് നിന്ന് അഗ്നിരക്ഷാസേനയുടെ രണ്ട് യുണിറ്റ് എത്തി തീ അണയ്ക്കാന്‍ ശ്രമിക്കുകയാണ്. മറ്റെവിടേയ്ക്കും തീ പടര്‍ന്ന് പിടിക്കാത്തത് വലിയ അപകടം ഒഴിവാക്കി. ആശുപത്രിയില്‍ നിന്ന് മാറിയാണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് സ്ഥലത്തെത്തിയ മന്ത്രി വിഎന്‍ വാസവന്‍ അറിയിച്ചു.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു