ഫോര്‍ട്ട് കൊച്ചിയില്‍ മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവത്തില്‍ നിര്‍ണായക നീക്കവുമായി പൊലീസ്. ബാലിസ്റ്റിക് വിദഗ്ധനെ ഐഎന്‍എസ് ദ്രോണാചാര്യയില്‍ കൊണ്ടുപോയി പരിശോധിപ്പിക്കാന്‍ തീരുമാനമായി. ഫയറിംഗ് പരിശിലനം നടത്തിയതിന്റെ രേഖകള്‍ ഹാജരാക്കാനും നാവിക സേനയോട് പൊലീസ് ആവശ്യപ്പെട്ടു.
പരിശീലനത്തിന് ഉപയോഗിക്കുന്ന തോക്കുകളുടേയും വെടിയുണ്ടകളുടെയും വിശദാംശങ്ങളും തേടിയിട്ടുണ്ട്. പൊലീസ് രണ്ടുതവണ നാവികപരിശിലന കേന്ദ്രത്തില്‍ പരിശോധനയും നടത്തി.
അതേസമയം, നാവിക സേന പരിശീലനം നടത്തുന്ന തോക്കില്‍ നിന്നുളള ബുളളറ്റല്ല സംഭവം നടന്ന ബോട്ടില്‍ നിന്ന് കിട്ടിയതെന്ന് നാവിക സേന അറിയിച്ചിരുന്നു. ഇക്കാര്യത്തില്‍ വ്യക്തയ്ക്കുവേണ്ടിയാണ് ഫോര്‍ട്ടുകൊച്ചിയിലെ നാവിക പരിശീലന കേന്ദ്രമായ ഐഎന്‍എസ് ദ്രോണാചാര്യ കേന്ദ്രീകരിച്ച് അന്വേഷിക്കുന്നത്.