തൃശൂരിൽ അഞ്ച് വയസുകാരനെ ക്രൂരമായി മര്‍ദിച്ച സംഭവം; ഒളിവിലായിരുന്ന അധ്യാപിക അറസ്റ്റിൽ

തൃശൂരിൽ അഞ്ച് വയസുകാരനെ ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ അധ്യാപിക അറസ്റ്റിൽ. മുൻകൂർ ജാമ്യം ലഭിക്കാത്തതിനെ തുടർന്ന് അധ്യാപിക സെലിൻ രാത്രിയോടെ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. നെടുപുഴ പൊലീസ് ഇന്നലെ രാത്രിയോടെയാണ് അധ്യാപികയെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്ന് പതിനൊന്ന് മണിയോടെ ഇവരെ കോടതിയിൽ ഹാജരാക്കും.

തൃശൂർ കുര്യച്ചിറ സെന്‍റ് ജോസഫ് യുപി സ്കൂളിലാണ് ഡയറി എഴുതിയില്ലെന്ന് ആരോപിച്ചാണ് ക്ലാസ് ടീച്ചരായ സെലിൻ അഞ്ചുവയസുകാരനെ തല്ലിച്ചതച്ചത്. കുട്ടിയുടെ ഇരു കാൽമുട്ടിനും താഴെ ക്രൂരമായാണ് സെലിൻ തല്ലിയത്. രക്ഷിതാക്കളുടെ പരാതിയിൽ കഴിഞ്ഞ തിങ്കളാഴ്ച നെടുപുഴ പൊലീസ് കേസെടുത്തിരുന്നു.

സംഭവം നടന്ന് ഒരാഴ്ചയായിട്ടും അധ്യാപികയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ലെന്ന ആക്ഷേപം നിലനില്‍ക്കെയാണ് ഇന്നലെ ഇവരെ അറസ്റ്റ് ചെയ്യുന്നത്. സ്കൂൾ മാനേജ്മെന്‍റിന്‍റെ സ്വാധീനത്തിന് വഴങ്ങിയാണ് അധ്യാപികയെ അറസ്റ്റ് ചെയ്യാതിരിക്കുന്നതെന്നാണ് രക്ഷിതാവ് ആരോപിച്ചിരുന്നത്. അതേസമയം, അധ്യാപികയെ സസ്പെന്‍ഡ് ചെയ്തെന്ന് സ്കൂള്‍ അധികൃതര്‍ അറിയിച്ചിരുന്നു.

Latest Stories

എനിക്ക് ഇടക്കിടെ ആഗ്രഹം തോന്നും.. അത് കിട്ടിയില്ലെങ്കില്‍ പ്ലാന്‍ ബി ഉണ്ട്: ഷാരൂഖ് ഖാന്‍

"റിസ്ക്ക് എടുക്കൂ, 100 റണിന് പുറത്തായാലും സാരമില്ല"; അറം പറ്റിയ പറച്ചിലായി പോയല്ലോ ഗംഭീർ ചേട്ടാ

മസില്‍ പെരുപ്പിച്ച് അനാര്‍ക്കലി; ഈ മേക്കോവറിന് പിന്നില്‍ പുതിയ സിനിമ?

കരുത്ത് തെളിയിച്ച് സൗത്ത് ഇന്ത്യന്‍ ബാങ്ക്; 325 കോടി രൂപ അറ്റാദായം; സ്വര്‍ണ വായ്പകളില്‍ 10.74 ശതമാനം വര്‍ദ്ധനവ്; തന്ത്രങ്ങള്‍ മികച്ച ബിസിനസ് പ്രകടനം സാധ്യമാക്കിയെന്ന് എംഡി

പഞ്ച്കുലയില്‍ മോദിയുടെ സാന്നിധ്യത്തില്‍ സെയ്‌നിയുടെ രണ്ടാമൂഴം; ഹരിയാനയില്‍ തുടര്‍ച്ചയായി മൂന്നാം വട്ടവും ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍

"ഞങ്ങൾ കൊൽക്കത്തയിലേക്ക് യാത്ര ചെയ്യാൻ ഇപ്പോൾ തന്നെ ആഗ്രഹിക്കുന്നു" മുഹമ്മദൻ സ്പോർട്ടിംഗ് ക്ലബിനെതിരെയുള്ള മത്സരത്തിന് മുന്നോടിയായി ആത്മവിശ്വാസം പ്രകടിപ്പിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് കോച്ച്

യാത്രക്കാരുടെ ശ്രദ്ധക്ക്... ട്രെയിന്‍ ടിക്കറ്റ് ബുക്കിങ് നിയമത്തില്‍ സുപ്രധാന മാറ്റം വരുത്തി റെയില്‍വേ

ക്യാച്ച് പിടിക്കാനാണേൽ വേറെ വല്ലവനെയും കൊണ്ട് വന്ന് നിർത്ത്, എന്നെ കൊണ്ട് പറ്റൂല; വമ്പൻ കോമഡിയായി കെ എൽ രാഹുൽ; വീഡിയോ കാണാം

നസീറിന്റെ ആദ്യ നായിക, നെയ്യാറ്റിന്‍കര കോമളം അന്തരിച്ചു

എപ്പോഴും സിന്ദൂരം അണിയുന്നത് അമിതാഭ് ബച്ചന് വേണ്ടി! വിവാഹത്തിന് മുമ്പേ തുടങ്ങിയ ശീലം എന്തിന്? രഹസ്യം വെളിപ്പെടുത്തി രേഖ