മലപ്പുറത്ത് അഞ്ച് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; അതിഥി തൊഴിലാളി പൊലീസ് കസ്റ്റഡിയില്‍

മലപ്പുറത്ത് അതിഥി തൊഴിലാളിയുടെ മകളെ പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍. അഞ്ച് വയസുകാരിയെ കുട്ടിയ്ക്ക് നേരെയായിരുന്നു പ്രതിയുടെ ലൈംഗികാതിക്രമം. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം നടന്നത്. കുട്ടിയുടെ അയല്‍വാസിയായ ഒഡീഷ സ്വദേശി അലി ഹുസൈനാണ് കേസില്‍ അറസ്റ്റിലായത്.

ഇരയായ കുട്ടി നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതി കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ഇയാള്‍ ചിപ്‌സ് വാങ്ങി നല്‍കാമെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡനത്തിന് ഇരയാക്കിയത്.