കൊലയ്ക്ക് പിന്നിൽ മയക്കുമരുന്ന് ലഹരിയും സാമ്പത്തിക തർക്കവും; 'സഹദ് ആഭിചാരക്രിയകൾ പിന്തുടരുന്നയാൾ'

കൊല്ലം ചിതറയിൽ പൊലീസുകാരനെ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ വെളിപ്പെടുത്തലുമായി പൊലീസ്. ഇർഷാദിന്റെ കൊലയ്ക്ക് പിന്നിൽ മയക്കുമരുന്ന് ലഹരിയും സാമ്പത്തിക തർക്കവുമാണെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഇർഷാദിന്റെ സുഹൃത്തും കേസിലെ പ്രതിയുമായ സഹദ് ആഭിചാരക്രിയകൾ പിൻതുടരുന്നയാളാണെന്നും പൊലീസ് പറഞ്ഞു.

അതേസമയം ചടയമംഗലത്ത് നഗ്നപൂജ നടത്തിയെന്ന പരാതിയിൽ പിടിയിലായവരും പ്രതി സഹദും തമ്മിൽ അടുത്ത ബന്ധമുണ്ടെന്നാണ് പൊലീസ് കണ്ടെത്തൽ. കഴിഞ്ഞദിവസമാണ് ഇർഷാദിനെ കഴുത്തറുത്ത് കൊന്ന നിലയിൽ പ്രതി സഹദിൻ്റെ വീട്ടിൽ നിന്ന് കണ്ടെത്തിയത്. ഒരാഴ്ചയായി ഇർഷാദ് സഹദിൻ്റെ വീട്ടിൽ വന്നു പോകുന്നത് പതിവായിരുന്നു.

എംഡിഎംഎ ഉൾപ്പടെയുടെ ലഹരിമരുന്നുകൾക്ക് സഹദും ഇർഷാദും അടിമയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ലഹരിയുടെ പുറത്താണ് സഹദ് ഇർഷാദിൻ്റെ കഴുത്തറുത്തത്. ഇരുവരും തമ്മിൽ സാമ്പത്തിക തർക്കവും ഉണ്ടായിരുന്നതായും പൊലീസ് അറിയിച്ചു.

Latest Stories

ഇന്ത്യയ്ക്ക് മേലുള്ള ആ വ്യാമോഹം അവസാനിച്ചിട്ട് കൊല്ലം കുറെയായി, അതൊരിക്കല്‍ കൂടെ ഓര്‍മപ്പെടുത്തപ്പെടുകയാണ്

മോഹന്‍ലാലിനൊപ്പം സൂപ്പര്‍ താരങ്ങള്‍ ഒന്നിച്ചെത്തും; വിഷ്ണു മഞ്ചുവിന്റെ 'കണ്ണപ്പ' വരുന്നു, റിലീസ് തിയതി പുറത്ത്

"വിജയം ഉറപ്പിച്ചാണ് ഞാൻ ഇറങ്ങിയത്"; എംബാപ്പയുടെ വാക്കുകൾ ഏറ്റെടുത്ത് ആരാധകർ

ആ കാര്യം ഐപിഎല്ലിൽ സംഭവിച്ചാൽ പിന്നെ ഇന്ത്യൻ നായകൻ ആ താരം, അതിനുള്ള സാമ്പിൾ ആണ് ഇന്നലെ ലേല മേശയിൽ കണ്ടത്: റോബിൻ ഉത്തപ്പ

ഐശ്വര്യയോട് എനിക്ക് നന്ദിയുണ്ട്, അവള്‍ കുഞ്ഞിനെ നോക്കുന്നതിനാല്‍ എനിക്ക് സിനിമ ചെയ്യാം: അഭിഷേക് ബച്ചന്‍

പെർത്തിൽ ഓസ്‌ട്രേലിയൻ ഡെത്ത്; തുടക്കം ഗംഭീരമാക്കി ഇന്ത്യ; ഇത് ടീം ഗെയിമിന്റെ വിജയം

'സ്ത്രീകളെ അനാദരിച്ചതുകൊണ്ടാണ് അസുരന് ഇങ്ങനെയൊരു വിധി വന്നത്'; ഉദ്ധവ് താക്കറെയെ കടന്നാക്രമിച്ച് കങ്കണ റണൗട്ട്

ഡുപ്ലെസിസ്, അർജുൻ ടെണ്ടുൽക്കർ, വില്യംസൺ..; രണ്ടാം ദിവസം ലേലം ചെയ്യപ്പെടുന്ന കളിക്കാര്‍

അത് മറുനാടന്റെ എല്ലാ വാര്‍ത്തകള്‍ക്കുമുള്ള പിന്തുണയല്ലാ; ചേലക്കരയിലെ തോല്‍വിയില്‍ ദുഃഖം; ഷാജന് നല്‍കിയ പിന്തുണയില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിച്ച് രമ്യ ഹരിദാസ്

നാഗചൈതന്യയ്ക്ക് വേണ്ടി പണം പാഴാക്കി കളഞ്ഞു, കുറച്ചധികം ചിലവായിട്ടുണ്ട്..; വൈറലായി സാമന്തയുടെ വെളിപ്പെടുത്തല്‍