പത്തനംതിട്ടയില്‍ ഓമല്ലൂരില്‍ പേലക്ഷണങ്ങളോടെയുള്ള വീട്ടുവളപ്പില്‍ കയറിയ നായയെ സാഹസികമായി പിടികൂടി. ഫയര്‍ഫോഴ്സ് സംഘവും ‘ആരോ’ ഡോഗ് ക്യാച്ചേഴ്സും ചേര്‍ന്നാണ് നായയെ പിടികൂടിയത്. ബട്ടര്‍ഫ്ളൈ നെറ്റ് ഉപയോഗിച്ചാണ് നായയെ പിടികൂടിയത്.
പേ വിഷ ലക്ഷണങ്ങളുള്ളതിനാല്‍ മയക്കുമരുന്ന് കുത്തിവെക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇന്നലെ രാവിലെ ഏഴേ മുക്കാലോടെയാണ് നായ വീട്ടുവളപ്പിലെത്തിയത്. ഈ സമയം വീട്ടില്‍ രണ്ടു സ്ത്രീകളാണുണ്ടായിരുന്നത്. ആദ്യം ഇരുവര്‍ക്കും അസ്വാഭാവികത തോന്നിയിരുന്നില്ല.
് വായില്‍നിന്ന് നുരയും പതയും വരുന്നത് കണ്ടാണ് സംശയം തോന്നിയത്. പിന്നീട് വീടിന്റെ ജനലും വാതിലുകളും അടച്ച് പഞ്ചായത്ത് പ്രസിഡന്റിനെ വിവരം അറിയിക്കുകയായിരുന്നു. പിന്നീട് ഒമ്പതോടെ ഉദ്യോഗസ്ഥരെത്തുകയും 11.30ഓടെ നായയെ പിടികൂടുകയുമായിരുന്നു. ഇപ്പോള്‍ നായ നിരീക്ഷണത്തിലാണ്.