എം.എ യൂസഫലി സഞ്ചരിച്ച ഹെലികോപ്റ്റർ കൊച്ചിയിലെ ചതുപ്പ് നിലത്തിൽ ഇടിച്ചിറക്കി

എറണാകുളത്ത് കുമ്പളം ടോള്‍ പ്ലാസയ്ക്ക് സമീപം പ്രമുഖ വ്യവസായി എംഎ യൂസഫലിയും ഭാര്യയും സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റര്‍ ഇടിച്ചിറക്കി. യന്ത്രത്തകരാറിനെ തുടര്‍ന്നാണ് ഹെലിക്കോപ്റ്റര്‍ അടിയന്തരമായി ഇറക്കിയത്. വാഹനത്തിനുള്ളില്‍ ഉണ്ടായിരുന്നവരെല്ലാം സുരക്ഷിതരാണ്.

Read more

പൈലറ്റ് അടക്കം അഞ്ച് യാത്രക്കാരാണ് ഹെലിക്കോപ്റ്ററിലുണ്ടായിരുന്നത്. എംഎ യൂസഫലിയുടെ ഉടമസ്ഥതയിലുള്ളതാണ് ഹെലിക്കോപ്റ്റര്‍. ഹെലിക്കോപ്റ്ററിലുണ്ടായിരുന്നവരെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവർക്ക് കാര്യാമായ പരിക്കുകൾ ഇല്ല എന്നാണ് പ്രാഥമിക വിവരം.