കോഴിക്കോട് മുതലക്കുളത്ത് ചായക്കടയില്‍ വൻ തീപിടുത്തം; ആറ് രണ്ട് കടകൾ പൂർണമായും കത്തി നശിച്ചു, ഒരാൾക്ക് പരിക്ക്

കോഴിക്കോട് മുതലക്കുളത്ത് ചായക്കടയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വൻ തീപിടുത്തം. രണ്ട് കടകൾ പൂർണമായും കത്തി നശിച്ചു. തീപിടുത്തത്തിൽ ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ന് പുലർച്ചെ ആറരയോടെയാണ് തീപിടുത്തമുണ്ടായത്. തീ നിയന്ത്രണ വിധേയമാക്കി. അതേസമയം പരിക്കേറ്റയാളെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

പൊട്ടിത്തെറി ശബ്ദം കേട്ടാണ് ആളുകൾ തീപിടുത്തം ഉണ്ടായെന്ന് മനസിലാക്കിയത്. ഗ്യാസ് സിലിണ്ടർ പൊട്ടിയതാണ് തീപ്പിടുത്തതിന് കാരണമെന്നാണ് സൂചന. അപകടസമയത്ത് കടയിലുണ്ടായിരുന്ന രണ്ട് പേരിൽ ഒരാൾ ഓടി രക്ഷപ്പെട്ടു. അകത്തുണ്ടായിരുന്ന രണ്ടാമത്തെയാൾക്ക് പുറത്തേക്ക് കടക്കാനാകാത്തതിനെ തുടർന്ന് തീപിടിത്തത്തിൽ പരിക്കേൽക്കുകയായിരുന്നു.

കോഴിക്കോട് അഹമ്മദീയ പള്ളിക്ക് സമീപത്തെ ടിബി.എസ് വ്യാപാര സമുച്ചയത്തിന് മുമ്പിലുള്ള പഴയ കടയിലാണ് ആദ്യം തീപിടിത്തമുണ്ടായത്. തുടർന്ന് മറ്റ് മൂന്നു കടകളിലേക്ക് തീ പടരുകയായിരുന്നു. സംഭവത്തിന്റെ വിഡി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം