ഇലക്ട്രിക് കാർ മറിഞ്ഞ് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണിയയിൽ ദാരുണാന്ത്യം

ഇലക്ട്രിക് കാർ മറിഞ്ഞ് തീപിടിച്ച് നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ ദാരുണാന്ത്യം. യുഎസിലെ കാലിഫോർണിയയിലുള്ള പ്ലസന്‍റണിലാണ് അപകടം ഉണ്ടായത്. മലയാളിയായ തരുൺ ജോർജും ഭാര്യയും രണ്ടു കുട്ടികളുമാണ് കാർ അപകടത്തിൽ മരിച്ചതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

കാലിഫോർണിയയിലെ സ്റ്റോൺറിഡ്ജ് ഡ്രൈവിന് സമീപമുള്ള ഫൂത്ത്ഹിൽ റോഡിൽ വ്യാഴാഴ്ചയാണ് അപകടം നടന്നത്. അമിതവേഗമാണ് അപകടത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു. അപകടത്തിന് പിന്നാലെ തീപിടിച്ച കാർ പൂർണമായും കത്തിനശിച്ചു. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തുകയാണ്. കൂടുതൽ വിശദാംശങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് പുറത്തുവിടുമെന്ന് പ്ലസന്റൺ പൊലീസ് അറിയിച്ചു.

തരുൺ ജോർജും കുടുംബവും സഞ്ചരിച്ചിരുന്നത് ഇലക്ട്രിക് കാറിലാണ്. വാഹനമോടിച്ചിരുന്ന തരുൺ മദ്യപിച്ചിരുന്നതായി കരുതുന്നില്ലെന്നും അമിത വേഗത മൂലം അപകടം സംഭവിച്ചതാകാമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. കൊല്ലപ്പെട്ട കുട്ടികൾ യൂണിഫൈഡ് സ്കൂളിലെ വിദ്യാർത്ഥികളാണ്.

Latest Stories

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു