ഉത്തരാഖണ്ഡില്‍ ട്രക്കിംഗിനിടെ മലയാളിക്ക് ദാരുണാന്ത്യം

ഉത്തരാഖണ്ഡില്‍ ട്രംക്കിംഗിന് പോയ മലയാളിക്ക് ദാരുണാന്ത്യം. ഇടുക്കി കമ്പിളിക്കണ്ടം സ്വദേശിയായ അമല്‍ മോഹനാണ് മരിച്ചത്. സംഘത്തിൽ നാലു പേരാണ് ഉണ്ടായിരുന്നത്. മറ്റ് മൂന്ന് പേര്‍ സുരക്ഷിതരാണ്. ഇരുപതിനായിരുന്നു സംഘം ഉത്തരാഖണ്ഡിലെ ചാമോളി ജില്ലയിലെ ദ്രോണഗിരിയിലേക്ക് ട്രക്കിംഗിന് പോയത്.

അമല്‍ മോഹന് പുറമേ കൊല്ലം സ്വദേശിയായ വിഷ്ണു, മലയാളികളല്ലാത്ത രണ്ട് പേരുമായിരുന്നു സംഘത്തിലുണ്ടായിരുന്നത്. ഇന്നലെ മലമുകളില്‍ വച്ച് അമല്‍ മോഹന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തുടര്‍ന്ന് എംഡിആര്‍എഫ് സംഘം എത്തി ചുമന്നാണ് അമലിനെ ബേസ് ക്യാമ്പില്‍ എത്തിച്ചത്. ഇവിടെവെച്ച് മരണം സംഭവിക്കുകയായിരുന്നു.

സംഘത്തിലുണ്ടായിരുന്ന വിഷ്ണുവാണ് വിവരം നാട്ടില്‍ അറിയിച്ചത്. അച്ഛനും സഹോദരനും സഹോദരിയുമാണ് അമലിനുള്ളത്. അമ്മ നേരത്തേ മരണപ്പെട്ടതാണ്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു.

Latest Stories

"ഇന്ത്യ അപകടത്തിലാണ്, ഓസ്‌ട്രേലിയ പ്രകടിപ്പിക്കുന്ന പ്രശ്നം വേറെ, ചിന്തിക്കുന്ന പ്രശ്നം വേറെ"; അപായ സൂചന നൽകി മുൻ പാകിസ്ഥാൻ താരം

ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ്റെ വാഹനം അപകടത്തിൽപ്പെട്ടു; പരിക്കില്ല

നിങ്ങൾ എഐ ആപ്പുകൾ ഉപയോഗിക്കുന്നവരാണോ? പണികിട്ടും, മുന്നറിയിപ്പുമായി ദുബായ് പൊലീസ്

രക്ത ചെന്താരകം അണഞ്ഞു; കൂത്തുപറമ്പ് സമരനായകന്‍ പുഷ്പന്‍ അന്തരിച്ചു

ഹിസ്ബുല്ല തലവൻ ഷെയിഖ് ഹസൻ നസ്റല്ലയെ വധിച്ചെന്ന് ഇസ്രയേൽ; കൊലപാതക വിവരം ലോകത്തെ അറിയിച്ച് ഇസ്രയേൽ സൈന്യം

WTC 2025: ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റ് വാഷ്ഔട്ടായാല്‍ ഇന്ത്യയുടെ സാധ്യതകള്‍ ഇങ്ങനെ

ചെറിയതുകയുടെ മുദ്രപ്പത്രങ്ങള്‍ മൂന്നാഴ്ചയ്ക്കകം ലഭ്യമാക്കണം; മുദ്രപ്പത്ര ക്ഷാമത്തില്‍ സര്‍ക്കാരിനെ നിര്‍ത്തിപ്പൊരിച്ച് ഹൈക്കോടതി; ന്യായീകരണ വാദങ്ങള്‍ തള്ളി

"GOAT എന്നെ സംബന്ധിച്ച് അത് അദ്ദേഹമാണ്"; ഇതിഹാസത്തെ തിരഞ്ഞെടുത്ത് ആഴ്‌സണൽ പരിശീലകൻ

എ കെ ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസ് മന്ത്രിയാകും; എൻസിപിയിൽ തീരുമാനമായെന്ന് പിസി ചാക്കോ

ഇലക്ടറല്‍ ബോണ്ട് വഴി പണം തട്ടി; കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമനെതിരെ കേസെടുത്തു