വർക്കലയിൽ 67 വയസ്സുകാരനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ ഒരാൾ പിടിയിൽ. പ്രതികളിലൊരാളായ ജാസിമിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ക്രിസ്മസ് തലേന്ന് രാത്രി ഒമ്പത് മണിയോടെ ബൈക്കിൽ പോവുകയായിരുന്ന ഷാജഹാനേയും സുഹൃത്ത് റഹ്‌മാനേയും അഞ്ചംഗ സംഘം തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു.
Read more
ഇരുമ്പുവടികൊണ്ടും ചങ്ങല കൊണ്ടുമാണ് ആക്രമിച്ചത്. ഇരുമ്പുവടികൊണ്ടുള്ള അടിയേറ്റ് ഷാജഹാന്റെ തല പിളർന്നു. മർദനത്തിൽ റഹ്‌മാനും ഗുരുതര പരിക്കേറ്റിട്ടുണ്ട്. സ്ഥിരം മദ്യപാനികളായ സംഘമാണ് ആക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു. ഹൈസ്. നൂഹ്, സെയ്ദാലി, ഹാഷിർ എന്നിവരാണ് സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവർ. ഇവർക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.