പ്രായപൂർത്തിയാകാത്ത മകളെ 10 വയസ്സു മുതൽ 14 വയസുവരെ പീഡിപ്പിച്ചു; അച്ഛന് 72 വർഷം തടവ്

ചെറുതോണിയിൽ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച അച്ഛന് 72 വർഷം കഠിനതടവും 1,80,000 രൂപ പിഴയും തടവ് വിധിച്ച് കോടതി. ഇടുക്കി പൈനാവ് അതിവേഗ കോടതി ജഡ്‌ജി ലൈജുമോൾ ഷെരീഫ് ആണ് ശിക്ഷ വിധിച്ചത്. വിവിധ വകുപ്പുകളിൽ ഏറ്റവും ഉയർന്ന ശിക്ഷയായ 20 വർഷം പ്രതി അനുഭവിച്ചാൽ മതിയാകും.

വാഗമൺ സ്വദേശിയായ അറുപത്തിയാറുകാരനാണ് സ്വന്തം മകളെ 10 വയസ്സു മുതൽ 14 വയസുവരെ പീഡിപ്പിച്ചത്. പെൺകുട്ടിയും സഹോദരങ്ങളും ചെറുപ്പം മുതൽ അഗതി മന്ദിരങ്ങളിൽനിന്നാണ് പഠിച്ചിരുന്നത്. പെൺകുട്ടി നാലാം ക്ലാസ്സിൽ പഠിക്കുന്ന സമയം മുതൽ ഒൻപതാംക്ലാസിൽ പഠിക്കുന്നതുവരെ അവധിക്കാലത്ത് വീട്ടിൽവരുമ്പോൾ പിതാവ് നിരവധിതവണ ലൈംഗികപീഡനം നടത്തി എന്നാണ് കേസ്.

2020-ലാണ് കുട്ടി വിവരം പുറത്ത് പറയുന്നത്. 2019 കാലഘട്ടത്തിലും അതിന് മുൻപും പിതാവിൽനിന്നും എൽക്കേണ്ടി വന്ന ദുരനുഭവങ്ങൾ കടലാസുകളിൽ എഴുതി കുട്ടി കിടക്കക്ക് അടിയിൽ സൂക്ഷിച്ചിരുന്നു. പോലീസ് കണ്ടെത്തിയ കുട്ടിയുടെ അനുഭവക്കുറിപ്പുകൾ പ്രൊസിക്യൂഷന് സഹായകരമായി. സംരക്ഷണം നൽകേണ്ട പിതാവ് സ്വന്തം മകളോട് ചെയ്‌തത് ഹീനമായ പ്രവൃത്തിയാണെന്നു കോടതി വിലയിരുത്തി.

2020-ൽ വാഗമൺ പോലീസ് രജിസ്റ്റർചെയ്‌ത്‌ അന്വേഷണം നടത്തി ചാർജ് ചെയ്ത കേസിൽ പ്രൊസിക്യൂഷൻ 12 സാക്ഷികളെയും 14 പ്രമാണങ്ങളും കോടതിയിൽ ഹാജരാക്കി. പിഴത്തുക അതിജീവിതക്ക് നൽകണമെന്നും അല്ലാത്തപക്ഷം പ്രതി അധികശിക്ഷ അനുഭവിക്കണമെന്നും കോടതി വ്യക്തമാക്കി. കുട്ടിക്ക് മതിയായ നഷ്‌ടപരിഹാരം നൽകാൻ ജില്ലാ ലീഗൽ സർവിസ് അതൊറിറ്റിയോടും കോടതി ശുപാർശചെയ്‌തു.

Latest Stories

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍