കിടപ്പുരോഗിയായ മകളുടെ കഴുത്തറുത്ത് അമ്മ ജീവനൊടുക്കി; മകൾ ഗുരുതരാവസ്ഥയിൽ

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ കിടപ്പുരോഗിയായ മകളുടെ കഴുത്തറുത്ത് അമ്മ ജീവനൊടുക്കി. അറകുന്ന് സ്വദേശി ലീല (77) ആണ് മരിച്ചത്. മകൾ ബിന്ദു (48) ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

നെയ്യാറ്റിൻകര റെയിൽവേ പാലത്തിനു സമീപമുള്ള വീട്ടിൽ താമസിക്കുന്ന ലീല മകൾ ബിന്ദുവിനെ കഴുത്തറത്ത് കൊലപ്പെടുത്താൻ ശ്രമിച്ചതിന് ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു. ഇന്ന് രാവിലെ ഇവർക്കുള്ള ഭക്ഷണവുമായി ബന്ധു വീട്ടിലെത്തിയപ്പോഴാണ് ലീലയുടെ ശരീരം കത്തിക്കരിഞ്ഞനിലയിലും മകൾ ബിന്ദുവിനെ കഴുത്ത് മുറിഞ്ഞനിലയിലും കണ്ടെത്തിയത്. ഉടനെ വാർഡ് മെമ്പറെ ബന്ധു വിവരമറിയിച്ചു. പോലീസ് സ്ഥലത്തെത്തി ഗുരുതരാവസ്ഥയിലായിരുന്ന ബിന്ദുവിനെ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ലീലയുടെ മകൾ ബിന്ദു പ്രമേഹരോഗിയാണ്. രോഗബാധിതയായ മകൾ അവശനിലയിലായതോടെ അമ്മ കടുത്ത വിഷമത്തിലായിരുന്നുവെന്ന് സമീപവാസികൾ പറഞ്ഞു. അമ്മയാണ് കഴുത്ത് മുറിച്ചതെന്ന് മകൾ മൊഴി നൽകിയിട്ടുണ്ട്. പ്രായമാകുന്നതും താൻ മരിച്ചുപോയാൽ മകളെ നോക്കാൻ ആരുമില്ലെന്നതും ലീലയെ ആശങ്കപ്പെടുത്തിയിരുന്നു. മകൾ കൂടുതൽ അവശതയിലായതോടെയാണ് ഇവർ മാനസികമായി തളർന്നത്. നെയ്യാറ്റിൻകര പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. ഇൻക്വസ്റ്റിന് ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റും.

Latest Stories

എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണം; ഉത്തരവിട്ട് സംസ്ഥാന സര്‍ക്കാര്‍, നടപടി ഡിജിപിയുടെ ശിപാര്‍ശയ്ക്ക് പിന്നാലെ

'കട്ടകലിപ്പിൽ റിഷഭ് പന്ത്'; ബംഗ്ലാദേശ് താരവുമായി വാക്കേറ്റം; സംഭവം ഇങ്ങനെ

പി ശശിയ്‌ക്കെതിരെ പാര്‍ട്ടിയ്ക്ക് പരാതി നല്‍കി പിവി അന്‍വര്‍; പരാതി പ്രത്യേക ദൂതന്‍ വഴി പാര്‍ട്ടി സെക്രട്ടറിയ്ക്ക്

ശത്രുക്കളുടെ തലച്ചോറിലിരുന്ന് പ്രവര്‍ത്തിക്കുന്ന ചാര സംഘടന; പേജര്‍ സ്‌ഫോടനങ്ങള്‍ക്ക് പിന്നില്‍ മൊസാദോ?

പുഷ്പ്പയിൽ ഫയർ ബ്രാൻഡ് ആകാൻ ഡേവിഡ് വാർണർ; സൂചന നൽകി സിനിമ പ്രവർത്തകർ

ഗോവയില്‍ നിന്ന് ഡ്രഡ്ജറെത്തി; ഷിരൂരില്‍ അര്‍ജ്ജുനായുള്ള പരിശോധന നാളെ ആരംഭിക്കും

തകർത്തടിച്ച് സഞ്ജു സാംസൺ; ദുലീപ് ട്രോഫിയിൽ വേറെ ലെവൽ പ്രകടനം; ടീമിലേക്കുള്ള രാജകീയ വരവിന് തയ്യാർ

കൊല്‍ക്കത്തയിലെ യുവ ഡോക്ടറുടെ കൊലപാതകം; സന്ദീപ് ഘോഷ് ഇനി ഡോക്ടര്‍ അല്ല; രജിസ്ട്രേഷന്‍ റദ്ദാക്കി പശ്ചിമ ബംഗാള്‍ മെഡിക്കല്‍ കൗണ്‍സില്‍

ഏര്‍ണസ്റ്റ് ആന്റ് യംഗ് കമ്പനി അധികൃതര്‍ അന്നയുടെ വീട്ടിലെത്തി; പ്രശ്‌നങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് വാക്കുനല്‍കിയതായി മാതാപിതാക്കള്‍

'നിങ്ങൾ ഒരിക്കലും ഒറ്റക്ക് നടക്കില്ല'; ചാമ്പ്യൻസ് ലീഗ് രാത്രിയിൽ ഫലസ്തീൻ ഐക്യദാർഢ്യ സന്ദേശമുയർത്തി സെൽറ്റിക്ക് ക്ലബ്ബ് ആരാധകർ