എം സ്വരാജും എ.എന്‍ ഷംസീറും അധികാരത്തിന്റെ ശീതളഛായയില്‍; എം.എല്‍.എമാര്‍ക്കെതിരെ സി.പി.ഐ.എം കോഴിക്കോട് ജില്ലാ സമ്മേളനത്തില്‍ രൂക്ഷ വിമര്‍ശനം

സി.പി.ഐ.എം കോഴിക്കോട് ജില്ലാ സമ്മേനത്തില്‍ എംഎല്‍എമാരായ എം. സ്വരാജിനും എ.എന്‍. ഷംസീറിനുമെതിരെ രൂക്ഷ വിമര്‍ശനം. തിരുവമ്പാടി ഏരിയാ കമ്മിറ്റിയാണ് ഇരുവര്‍ക്കുമെതിരെ രൂക്ഷ വിമര്‍ശനം നടത്തിയത്. സ്വരാജും ഷംസീറും അധികാരത്തിന്റെ ശീതളഛായയില്‍ മയങ്ങിയിരിക്കുകയാണ്. ഡി.വൈ.എഫ്.ഐ നിശ്ചലമായെന്നും സി.പി.എം കോഴിക്കോട് ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നു.

കുറ്റ്യാടി, പേരാമ്പ്ര തിരഞ്ഞെടുപ്പിന് ശേഷം വച്ച അന്വേഷണ കമ്മീഷന്‍ പരാജയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മേളനത്തില്‍ കുറ്റപ്പെടുത്തി. ജില്ലാ നേതൃത്വം ഇക്കാര്യത്തില്‍ വീഴ്ച വരുത്തിയെന്നും പിണറായി വിമര്‍ശിച്ചു.

ജില്ലാ സമ്മേനം ഇന്നലെയാണ് കൊയിലാണ്ടിയില്‍ തുടങ്ങിയത്. നാലാം തിയ്യതി പൊതു സമ്മേളനത്തോടെ സമ്മേളനം സമാപിക്കും
സിബിഐയെ രാഷ്ട്രീയ ആയുധമാക്കി സി.പി.ഐ.എമ്മിനെ വേട്ടയാടുന്ന ബി.ജെ.പി- ആര്‍.എസ്.എസ് നീക്കങ്ങള്‍ക്കെതിരെ ജനങ്ങളെ അണിനിരത്തി ചെറുക്കുമെന്ന് സി.പി.ഐ. എം ജില്ലാ സമ്മേളന പ്രമേയം. പാര്‍ടി ജില്ലാ കമ്മിറ്റിയംഗം ടി ചന്തു ഉള്‍പ്പെടെ ഒമ്പത് പാര്‍ടി നേതാക്കളെയാണ് കള്ളക്കേസില്‍ കുടുക്കി സിബിഐ ജയിലിടച്ചുവെന്നായിരുന്നു പ്രധിനിധി സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രമേയം