ഛത്തീസ്ഗഢ് സ്വദേശിനിയെ വിവാഹവാഗ്‌ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയത് മൂന്ന്തവണ; മലയാളി അറസ്റ്റിൽ

ഛത്തീസ്‌ഗഢ് സ്വദേശിനിയെ വിവാഹവാഗ്‌ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ മലയാളി അറസ്റ്റിൽ. കോഴിക്കോട് ബേപ്പൂർ സ്വദേശിയായ ബിലാൽ റഫീഖ് (50) ആണ് ബെംഗളൂരുവിൽ അറസ്റ്റിലായത്. ഗോവിന്ദപുര പൊലീസ് ആണ് ഇയാളെ അറസ്റ്റുചെയ്‌തത്‌.

മർച്ചൻ്റ് നേവിയിൽ മെക്കാനിക്കായിരുന്ന ബിലാൽ റഫീഖ് 2021-ൽ ഇൻസ്റ്റഗ്രാം വഴിയാണ് ഛത്തീസ്‌ഗഢ് സ്വദേശിനിയെ പരിചയപ്പെടുന്നത്. ബെംഗളൂരു ആശുപത്രിയിൽ നഴ്‌സായി ജോലി ചെയ്യുകയായിരുന്നു യുവതി. വിവാഹവാഗ്ദാനം നൽകി പീഡിപ്പിക്കുകയും രണ്ടുതവണ ഗർഭിണിയാക്കുകയും ചെയ്തെന്ന് യുവതി നൽകിയ പരാതിയിൽ പറയുന്നു.

2022-ലും 2023- ലുമാണ് പീഡനം നടന്നതും യുവതി ഗർഭിണിയായതും. രണ്ടുതവണയും ഇയാൾ നിർബന്ധിച്ച് ഗർഭച്ഛിദ്രം നടത്തിച്ചു. അതേസമയം പീഡനത്തിൽ മൂന്നാംതവണയും യുവതി ഗർഭിണിയാണെന്ന് പോലീസ് പറഞ്ഞു. ബിലാൽ റഫീഖിൻ്റെ മാതാപിതാക്കൾ വിവാഹത്തെ എതിർക്കുകയും ജാതിപ്പേരുപറഞ്ഞ് അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തതായും യുവതിയുടെ പരാതിയിലുണ്ട്. അവരെയും കേസിൽ പ്രതികളാക്കിയിട്ടുണ്ട്.

Latest Stories

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍