തിരുവനന്തപുരം സ്വദേശി ഇസ്രയേലില്‍ വെടിയേറ്റ് കൊല്ലപ്പെട്ടു

തിരുവനന്തപുരം സ്വദേശി ഇസ്രയേലില്‍ വെടിയേറ്റ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. തുമ്പ സ്വദേശി ഗബ്രിയേല്‍ ആണ് മരിച്ചത്. ജോര്‍ദാനില്‍ നിന്ന് ഇസ്രയേലിലേക്ക് കടക്കവെയാണ് വെടിയേറ്റത്. ഗബ്രിയേലിന് ഒപ്പമുണ്ടായിരുന്ന മറ്റുള്ളവര്‍ ഇസ്രയേല്‍ ജയിലിലെന്നാണ് വിവരം.

Read more

ഗബ്രിയേലിനൊപ്പമുണ്ടായിരുന്ന മറ്റൊരാള്‍ക്കും വെടിയേറ്റിരുന്നു. ഇയാള്‍ തിരികെ നാട്ടിലെത്തിയതിന് പിന്നാലെയാണ് ഗബ്രിയേല്‍ മരിച്ചവിവരം അറിയിച്ചത്. മേനംകുളം സ്വദേശി എഡിസണ്‍ ആണ് നാട്ടിലെത്തിയത്.