'അനുകരണീയമായ ശൈലിയിലൂടെ ജനഹൃദയങ്ങളില്‍ ആഴത്തിലുള്ള മുദ്ര പതിപ്പിച്ച വ്യക്തി'; ഇന്നസെന്റിനെ അനുസ്മരിച്ച് രാഹുല്‍ ഗാന്ധി

നടനും മുന്‍ എംപിയുമായ ഇന്നസെന്റിന്റെ നിര്യാണത്തില്‍ അനുസ്മരണം അറിയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അനുകരണീയമായ ശൈലിയിലൂടെ ജനങ്ങളുടെ ഹൃദയത്തില്‍ ആഴത്തിലുള്ള മുദ്ര പതിപ്പിച്ച വ്യക്തിയാണ് ഇന്നസെന്റ് എന്ന് രാഹുല്‍ ഗാന്ധി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണ്ണ രൂപം:

‘മലയാളത്തിലെ ശ്രദ്ധേയനായ നടനും മുന്‍ എംപിയും വിസ്മയിപ്പിക്കുന്ന മനുഷ്യനുമായ ഇന്നസെന്റിന്റെ വിയോഗവാര്‍ത്ത കേള്‍ക്കുന്നതില്‍ ദുഖമുണ്ട്. അനുകരണീയമായ ശൈലിയിലൂടെ അദ്ദേഹം ജനങ്ങളുടെ ഹൃദയത്തിലും മനസ്സിലും ആഴത്തിലുള്ള മുദ്ര പതിപ്പിച്ചു. തന്റെ അഭിനയ മികവ് കൊണ്ട് കൊണ്ട് ആളുകളെ ചിരിപ്പിച്ചതും ക്യാന്‍സറിനെതിരായ ധീരമായ പോരാട്ടവും അദ്ദേഹത്തിന്റെ പുസ്തകങ്ങളും ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും അസംഖ്യം ആരാധകര്‍ക്കും എന്റെ ഹൃദയംഗമമായ അനുശോചനം.’

കൊച്ചിയിലെ വിപിഎസ് ലേക്ഷോര്‍ ആശുപത്രിയില്‍ ഞായറാഴ്ച രാത്രി 10.30ഓടെയായിരുന്നു ഇന്നസെന്റിന്റെ അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖങ്ങളും ഹൃദയാഘാതവുമാണ് മരണ കാരണം. സംസ്‌കാരം നാളെ രാവിലെ പത്ത് മണിക്ക് ഇരിങ്ങാലക്കുട കത്തീഡ്രല്‍ പള്ളി സെമിത്തേരിയില്‍ നടക്കും.

ഇന്ന് ഉച്ചക്ക് 12 മണി മുതല്‍ മൂന്ന് മണി വരെ ഇരിങ്ങാലക്കുട ടൗണ്‍ ഹാളിലും വൈകിട്ട് മൂന്നു മുതല്‍ നാളെ പത്ത് മണിവരെ വീട്ടിലും പൊതുദര്‍ശനം ഉണ്ടാകും.

Latest Stories

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം