'അവരുടെ ലൈംഗിക താത്പര്യങ്ങള്‍ നിറവേറ്റാന്‍ നാട്ടില്‍ ഒരു പ്ലാറ്റ്‌ഫോം തുറന്നു കൊടുക്കണം, അല്ലെങ്കില്‍ അവര്‍ പാവപ്പെട്ട സ്ത്രീകളെ കൂടെ കിടക്കാന്‍ വിളിക്കും'

മുന്‍മന്ത്രി കടകംപള്ളി സുരേന്ദ്രനും മുന്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനും എതിരെ ഗുരുതരമായ ആരോപണവുമായി സ്വര്‍ണക്കടത്തുകേസിലെ പ്രതി സ്വപ്ന സുരേഷ്. ഇരുവരെയും കുറിച്ചുള്ള ചോദ്യത്തിന് ‘വുമണൈസര്‍’ എന്നായിരുന്നു സ്വപ്ന പ്രതികരിച്ചത്. പൊലീസും ക്രൈംബ്രാഞ്ചുമൊക്കെ മന്ത്രിമാരുടെ ഫോണുകള്‍ നിരീക്ഷിക്കണംമെന്നും ശ്രീരാമകൃഷ്ണനൊക്കെ ഫ്രസ്‌ട്രേറ്റഡ് ആണെന്നും മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സ്വപ്‌ന പറഞ്ഞു.

‘വുമണൈസര്‍, പതെന്റിക്, ചൈല്‍ഡിഷ്, ചീപ്പ്, ഫ്രസ്‌ട്രേറ്റഡ്, ജെന്റില്‍മാന്‍. മന്ത്രിസ്ഥാനത്തിരുന്നുകൊണ്ട് എങ്ങനെയാണ് ഇങ്ങനെയുള്ള കാര്യങ്ങള്‍ ചെയ്യാനാകുന്നത്. പൊലീസും ക്രൈംബ്രാഞ്ചുമൊക്കെ മന്ത്രിമാരുടെ ഫോണുകള്‍ നിരീക്ഷിക്കണം. ശ്രീരാമകൃഷ്ണനൊക്കെ ഫ്രസ്‌ട്രേറ്റഡ് ആണ്.’

‘പരസ്യമായി പെണ്ണുപിടിക്കാനും അവരുടെ ലൈംഗിക താല്‍പര്യങ്ങള്‍ നിറവേറ്റാനും നാട്ടില്‍ തന്നെ ഒരു പ്ലാറ്റ്‌ഫോം തുറന്നുകൊടുക്കണം. അല്ലെങ്കില്‍ പാവപ്പെട്ട സ്ത്രീകള്‍ ജോലി അന്വേഷിച്ചു പോകുമ്പോള്‍, പണം ഇല്ലാത്ത പെണ്ണുങ്ങള്‍ ആണെങ്കില്‍ കൂടെക്കിടക്കാന്‍ വിളിക്കും.’

‘ഞാന്‍ ശക്തമായ ഒരു പദവിയില്‍ ഇരുന്നിട്ടും എന്നെ ഈ രീതിയില്‍ സമീപിച്ചു. അപ്പോള്‍ സാധാരണ സ്ത്രീകളെയും പെണ്‍കുട്ടികളെയും കുറിച്ച് ആലോചിച്ചുനോക്കൂ. ദയനീയമാണ്’ സ്വപ്ന പറഞ്ഞു.

Latest Stories

IND VS AUS: അങ്ങനെ ആകാശ് ചോപ്ര ആദ്യമായി ഒരു നല്ല കാര്യം പറഞ്ഞു; കൈയടിച്ച് ആരാധകർ

വഖഫിനെതിരെ പ്രമേയം പാസാക്കിയ സംസ്ഥാന സര്‍ക്കാര്‍ മുനമ്പം ജനതയോട് കാണിച്ചത് അനീതി; സമരത്തിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് കെസിബിസി അധ്യക്ഷന്‍

അവസരം കൊടുത്താൽ ചെക്കൻ കളിക്കുമെന്ന് അന്നേ പറഞ്ഞതല്ലേ, തീയായി മലയാളി പൈയ്യൻ; സഞ്ജു സാംസണിന് അഭിനന്ദന പ്രവാഹം

ആത്മഹത്യയെന്ന് ബന്ധുക്കള്‍, കൊലപാതകമെന്ന് പോസ്റ്റുമോര്‍ട്ടം; ഒടുവില്‍ പിടിയിലായത് കുടുംബാംഗങ്ങള്‍

വെൽ ഡൺ സഞ്ജു; സൗത്ത് ആഫ്രിക്കൻ ബോളേഴ്സിനെ തലങ്ങും വിലങ്ങും അടിച്ചോടിച്ച് മലയാളി പവർ

എയര്‍പോര്‍ട്ടില്ല, പക്ഷേ നവംബര്‍ 11ന് വിമാനം പറന്നിറങ്ങും; വിശ്വസിക്കാനാകാതെ ഇടുക്കിക്കാര്‍

ഇന്ത്യ പാകിസ്താനിലേക്ക് പോകുന്ന കാര്യത്തിൽ തീരുമാനമായി; ബിസിസിഐ വൃത്തങ്ങൾ പറയുന്നത് ഇങ്ങനെ

പഴകിയ ഭക്ഷ്യകിറ്റില്‍ വിശദീകരണം തേടി സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍; വിശദീകരണം തേടിയത് എഡിഎമ്മിനോട്

കേരള ബ്ലാസ്റ്റേഴ്‌സ് മത്സരത്തിനിടെ ഫലസ്തീൻ ഐക്യദാർഢ്യ കഫിയ ധരിച്ച യുവാക്കളെ കസ്റ്റഡിയിലെടുത്ത് കേരള പോലീസ്

മുഖ്യമന്ത്രിയുടെ സമൂസ കാണാതപോയ സംഭവം വിവാദത്തില്‍; അന്വേഷണം പ്രഖ്യാപിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്